ശരീരത്തിൽ വിറ്റാമിന്റെ അളവ് കുറയുമ്പോഴാണ് ഡോക്ടർമാർ വിറ്റാമിൻ ഗുളികകൾ നിർദേശിക്കുന്നത്. ചിലരെങ്കിലും ശരീതത്തിന് അമിതമായ ക്ഷീണം അനുഭവപ്പെടുമ്പോൾ
ഡോക്ടർമാരുടെ അനുമതി ഇല്ലാതെ വിറ്റാമിൻ ഗുളികകൾ വാങ്ങിച്ച് കഴിക്കാറുണ്ട്. ഇത് ഗുണത്തെക്കാൾ ശരീരത്തിൽ ദോഷത്തിനാണ് കാരണമാകുന്നത്. സ്വയം വാങ്ങി കഴിക്കുമ്പോൾ അളവ് കൂടിപോയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരും.
ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുമ്പോൾ വിവിധ വിറ്റാമിനുകൾ ശരീരത്തിന് എപ്രകാരമാണ് ഹാനികരമാകുന്നതെന്ന് നോക്കാം.
വിറ്റാമിൻ എ – അമിതമായി കഴിച്ചാൽ ഓക്കാനം, വയറിന് മുറുക്കം എന്നിവയ്ക്ക് കാരണമാകും ഒരു പരിധി കഴിഞ്ഞാൽ കോമയിലേക്ക് പ്രവേശിക്കാനും ഒരുപക്ഷെ മരണത്തിനും കാരണമായേക്കാം.
വിറ്റാമിൻ ബി – ഈ വിറ്റാമിൻ പല തരത്തിലുണ്ട്, അവയിലേതെങ്കിലും അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വയറുവേദന, കാഴ്ചക്കുറവ്, കരൾ തകരാറ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
വിറ്റാമിൻ സി – വിറ്റാമിൻ സിയുടെ അമിത ഉപഭോഗം വയറിളക്കം, വയറുവേദന, ഓക്കാനം, ഛർദ്ദി, മൈഗ്രെയ്ൻ എന്നിവയ്ക്ക് കാരണമാകും.
വിറ്റാമിൻ ഡി- വിശപ്പില്ലായ്മ, ക്രമരഹിതമായ ഹൃദയമിടിപ്പ്, പെട്ടെന്നുള്ള ഭാരക്കുറവ്, അവയവങ്ങളുടെ കേടുപാടുകൾ എന്നിവ വിറ്റാമിൻ ഡിയുടെ അമിത അളവ് മൂലം സംഭവിക്കുന്നതാണ്.
വിറ്റാമിൻ ഇ – ഉയർന്ന അളവിൽ വിറ്റാമിൻ ഇ ശരീരത്തിലെത്തുന്നത് വയറുവേദനയ്ക്ക് കാരണമാകുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും.
Comments