ന്യൂഡൽഹി : പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിനെ തിഹാർ ജയലിലേക്ക് അയച്ചു. ഡൽഹി റേസ് അവന്യു കോടതിയാണ് മൊണ്ഡലിനെ 13 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചത്. കോടിക്കണക്കിന് രൂപയുടെ പശുക്കടത്താണ് ഇയാൾ നടത്തിയത്.
ഇയാളെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി കോടതി 11 ദിവസത്തേക്കാണ് മൊണ്ഡലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിമാൻഡിൽ ചെയ്തത്
കഴിഞ്ഞ വർഷവും പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇയാളെ ഇഡി ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. പശുക്കടത്ത് കേസിന്റെ ക്രമിനൽ വശം അന്വേഷിക്കുന്നതായി സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments