ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാജ്യത്ത് പുതിതായി 1,134 കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സജീവ കേസുകൾ 7,026 ആയി ഉയർന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്. ഇന്ന് അഞ്ച് മരണങ്ങൾ സംഭവിച്ചു. ഇതോടെ മരണസംഖ്യ 5,30,813 ആയി ഉയർന്നു. ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളത്തിൽ ഉൾപ്പടെ ഓരോ മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ പ്രതിദിന പോസിറ്റിവിറ്റി 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനവുമാണ്.
Comments