പാരീസിലെ ഒരു ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ശക്തമായ പ്രതിഷേധം ഫ്രാൻസിൽ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ശ്രദ്ധേയമാവുന്നത്.
രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്ത ഫ്രാൻസിൽ പ്രസിഡന്റിനെതിരെ പ്രതിഷേധം കത്തിയിരമ്പുകയാണ്. പാർലമെന്റിൽ അംഗങ്ങളുടെ അനുമതി കൂടാതെ തന്നെ പെൻഷൻ പരിഷ്കരണം നടത്തിയതാണ് വിവാദങ്ങൾക്ക് തിരിക്കൊളുത്തിയത്. തുടർന്ന് പ്രസിഡന്റിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഫ്രഞ്ച് സർക്കാർ പ്രമേയം പാസാക്കിയത്.
തുടർന്ന് നടത്തിയ അവിശ്വാസ പ്രമേയത്തിലും തലനാരിഴയ്‌ക്ക് വിജയിക്കാൻ മാക്രോൺ സർക്കാരിന് കഴിഞ്ഞു. ഈ സാഹചര്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500ഓളം പ്രതിഷേധങ്ങൾ അരങ്ങേറി. പൊതുമുതൽ കത്തിച്ചും നശിപ്പിച്ചും പ്രതിഷേധങ്ങൾ നടന്നു. ഇത്തരത്തിൽ തലസ്ഥാന നഗരമായ പാരീസിൽ പ്രക്ഷോഭം നടക്കുന്നതിനിടെ സമീപത്തെ റെസ്‌റ്റോറന്റിനുള്ളിൽ സുഖകരമായി, സമാധാനത്തോടെ, ശാന്തരായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങൾ ശ്രദ്ധേയമാവുകയായിരുന്നു.
വൈറലായ ദൃശ്യങ്ങളിതാ..
The French really did the “this is fine” meme. pic.twitter.com/iIIXFnju2S
— Paweł Wargan (@pawelwargan) March 21, 2023
Comments