ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വെളളിയാഴ്ച്ചവരെ മഴ ശക്തമായി തുടരാൻ സാധ്യതയുളളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.രാജസ്ഥാനിലും പഞ്ചാബിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ് ,ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നീവിടങ്ങളിലാണ് കാലവസ്ഥ നീരിക്ഷണം കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
ഹിമാചൽ പ്രദേശത്തിലെ വിവിധസ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുളളതായി കാലവസ്ഥ നീരിക്ഷണകേന്ദ്രം വ്യക്തമാക്കി.മാണ്ഡി, ഡൽഹൗസി, ചൗരി,ധർമ്മശാല,കർസോഗ്,ഉന, കാൻഗ്ര,കുളു, സോളൻ എന്നിവിടങ്ങളിൽ കാലവസ്ഥ നീരിക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നും കാലവസ്ഥ നീരിക്ഷണ കേന്ദ്രം വ്യക്തമാക്കി.
Comments