പാലക്കാട്: പാലക്കാട് തേങ്കുറിശിയിൽ അഞ്ജാതരുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോട്ടപള്ളത്ത് സ്വദേശിനി ഉഷയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു വീട്ടമ്മയ്ക്ക് അക്രമണം ഉണ്ടായത്.
ഭർത്താവുമായി പിണങ്ങി ഒറ്റക്കായിരുന്നു ഉഷ താമസിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ചു കയറുകയും ഉഷയെ ആക്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസ് എത്തിയപ്പോഴാണ് സമീപവാസികൾ ആക്രമണ വിവരം അറിയുന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിരിക്കെ ഇന്ന് രാവിലെയാണ് ഉഷ മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചെന്ന് കുഴൽമന്നം പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ആയിരിക്കും അന്വേഷണം.
Comments