ശ്രീനഗർ: ജമ്മുകശ്മീരിൽ ആയുധങ്ങളുമായി ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ പിടിയിൽ. മൻസീർ നിവാസിയായ ഉമർ ബഷീർ ഭട്ടാണ് അറസ്റ്റിലായത്. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്.
തിരച്ചിലിനിടയിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായ നീക്കത്തിനൊടുവിൽ സുരക്ഷാസേന പിടികൂടി. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ഗ്രനേഡും പിസ്റ്റലും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു.
ഭീകരവാദ നിയമത്തിലെ വിവധ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments