ലണ്ടൻ: പ്രശസ്ത കർണാടക സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ ബോംബെ ജയശ്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബോബെ ജയശ്രീയെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗായികയെ കീ ഹോൾ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയിരിക്കുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.















