സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ വീണ്ടും ചർച്ചയായി എലോൺ മസ്ക്. ഇത്തവണ മസ്ക് ചർച്ചയായിരിക്കുന്നത് ദൈവത്തിന്റെ പേരിലാണ്. ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ദൈവത്തിന്റെ അക്കൗണ്ട് തടഞ്ഞ് വെച്ചാണ് മസ്ക് ചർച്ചയായിരിക്കുന്നത്.
സ്വാഭാവികമായും മസ്ക് ആരെ ബ്ലോക് ചെയ്താലും ചർച്ചയാകാറുണ്ട്. നിരവധി പേരെയാണ് സ്വന്തം ഹാൻഡിലിൽ നിന്ന് മസ്ക് ഇതിനോടകം ബ്ലോക്ക് ചെയ്തത്. ഇത്തവണ ബ്ലോക്ക് വന്നിരിക്കുന്നത് ദൈവത്തിന്റെ പാരഡി അക്കൗണ്ടിനാണ്. (പാരഡി അല്ല, യഥാർത്ഥത്തിൽ ദൈവം) – God (Not a Parody, Actually God) എന്ന അക്കൗണ്ടിലെ ഉള്ളടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഈ അക്കൗണ്ടിൽ നിന്നും മസ്കിനെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചതാണ് പ്രകോപനത്തിന് കാരണം. ഇത്തരം പോസ്റ്റുകൾ മൂലമാണ് ജനങ്ങൾക്കിടയിൽ അക്കൗണ്ടിന് വളരെയധികം പ്രചാരം നേടാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം, ട്വിറ്റർ സിഇഒ മസ്ക് തന്നെ ബ്ലോക് ചെയ്ത കാര്യം ദൈവത്തിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഡേവിഡ് ജാവർബോം എന്നയാളാണ് അറിയിച്ചത്.
“ ഇത് നിങ്ങളെ അറിയിക്കാതിരിക്കാൻ എനിക്ക് സാധിക്കില്ല. ലോകത്തിലെ ഏറ്റവും ധനികനും ഭ്രാന്തനും നിസ്സാരനുമായ ഒരു മനുഷ്യൻ ചെയ്തതെന്തെന്ന് കാണിക്കുകയാണ് ഞാൻ ” മസ്ക് തന്നെ ബ്ലോക്ക് ചെയ്തത് കാണിക്കുന്ന സ്ക്രീൻഷോട്ടിനൊപ്പം ‘ദൈവം’ ട്വീറ്റ് ചെയ്തതിങ്ങനെയാണ്.
Comments