കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ത്യൻ തീരദേശ സേനയുടെ ഹെലികോപ്ടർ തകർന്നു വീണു. സംഭവത്തിൽ ഒരാൾക്ക പരിക്കേറ്റു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.
ഇന്ത്യൻ തീരദേശ സേനയുടെ അഡ്വൻസിഡ് ലൈറ്റ് ഹെലികോപ്ടർ (എഎൽഎച്ച് ) ധ്രുവ് മാർക്ക് 3 എന്ന് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് ഉദ്യോഗസ്ഥരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഹെലികോപ്ടർ പൈലറ്റ് സുനിൽ ലോട്ലയ്ക്കാണ് പരിക്കേറ്റത്. ഹെലികോപ്ടർ തകർന്നതിനെ തുടർന്ന് രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
റൺവേയിൽ നിന്ന് അഞ്ച് മീറ്റർ അകലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റൺവേ അടച്ചു.ഹെലികോപ്ടർ നീക്കിയ ശേഷം റൺവേ ഉടൻ തുറക്കുമെന്ന് അധകാരികൾ അറിയിച്ചു.
Comments