ആലപ്പുഴ: കോട്ടയ്ക്കകം മുറിയിൽ നീരിഞ്ചിയിൽ കുടുംബപര ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ . ഉത്തർപ്രദേശ് സ്വദേശി അർജുൻ ആണ് അറസ്റ്റിലായത്. ഹരിപ്പാട് മുട്ടത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. ക്ഷേത്രത്തിന്റെ ശ്രീകോവിലകം കുത്തി തുറന്ന് തൂക്കുവിളക്കുകൾ, പൂജാപാത്രങ്ങൾ, നിലവിളക്കുകൾ, ചെറുവിളക്കുകൾ, ഉരുളി, എന്നിവ പ്രതി മോഷ്ടിച്ചു. കാണിക്ക വഞ്ചി കുത്തി തുറന്ന് പൈസയും മോഷ്ടിച്ചിട്ടുണ്ട്.
ആക്രി സാധനങ്ങൾ പെറുക്കുന്ന ആളാണ് ഇയാൾ. ആക്രി പെറുക്കുന്നതിനിടയിൽ താമസമില്ലാത്ത സ്ഥലങ്ങളും മറ്റും നോക്കി വെച്ച് അവിടെ രാത്രിയിൽ കേറി മോഷണം നടത്തുന്നതാണ് രീതി. സിസി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെതിരിച്ചറിഞ്ഞത്.
Comments