ന്യൂഡൽഹി : ജനം ചാനലിന് മോദി സർക്കാർ ലൈസൻസ് നൽകിയത് മൂന്ന് ദിവസത്തിനുള്ളിലെന്ന് എം പി പ്രകാശ് ജാവദേക്കർ. ജനം ടിവി സംഘടിപ്പിച്ച ഗ്ലോബൽ എക്സലൻസ് പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
മോദി സർക്കാരും ,മറ്റ് സർക്കാരുകളും തമ്മിൽ ഒരുപാട് അന്തരമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹം പ്രസംഗം . 2014 ൽ ഇൻഫൊർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി എത്തിയ വേളയിൽ ഏതൊക്കെ ഫയലുകൾ പെൻഡിംഗിൽ ഉണ്ടെന്നും, ഏതിലൊക്കെ നടപടികളായെന്നും താൻ പരിശോധിച്ചിരുന്നു .
അതിനിടയിലാണ് ജനം ടിവിയുടെ ഫയൽ കണ്ടത് . അത് മൂന്ന് വർഷമായി പെൻഡിംഗിലായിരുന്നു . ഒരു നടപടിയും അതിൽ എടുത്തിരുന്നില്ല . ഫയൽ കണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മോദി സർക്കാർ ജനം ചാനലിന് ലൈസൻസ് നൽകിയെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി .
ജനം ടിവി സംഘടിപ്പിക്കുന്ന മൂന്നാമത് ജനം ഗ്ലോബൽ എക്സലൻസ് അവാർഡാണിത്. സാമൂഹ്യ, വ്യവസായ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.
Comments