' ചെന്തെങ്ങിന്റെ കുല ആണെങ്കിൽ ആടും ' ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ചെന്തെങ്ങിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 11:55 pm IST
Facebook
Twitter
WhatsAppTelegram

‘മ്യൂസിക് വിത്ത് ബോഡി മസിൽസ്’, ‘ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും’ മലയാളിയുടെ നർമ്മബോധത്തെ ഇത്രയേറെ മനസിലാക്കിയ ഡയലോഗ് വേറെ ഏതുണ്ട് . ഇന്നസന്റ് എന്ന നടൻ തന്റെ ഹാസ്യശൈലി കൊണ്ട് അരങ്ങു തകർത്ത കഥാപാത്രമാണ് കല്യാണ രാമനിലെ പോഞ്ഞിക്കര . സലീം കുമാറിന്റേതടക്കം നിരവധി ഹാസ്യരംഗങ്ങൾ അതിൽ ഉണ്ടെങ്കിലും ഇന്നും നമുക്ക് മറക്കാൻ പറ്റാത്തത് മിസ്റ്റർ പോഞ്ഞിക്കരയെയാണ് . മോര് കൂട്ടി കഴിക്കാൻ അൽപ്പം ചോറ് ഇടട്ടേയെന്ന് വിനയത്തോടെ ചോദിക്കുകയും , അതേ വിനയത്തോടെ ദേഷ്യപ്പെടുകയും ചെയ്യുന്ന മസിൽ മാനാണ് പോഞ്ഞിക്കര.

യഥാർഥത്തിൽ അങ്ങനെയൊരു രംഗം ഇന്നസന്റിന്റെ ജീവിതത്തില്‍ തന്നെ നടന്ന സംഭവമാണ്. തന്റെ നാട്ടിൽ നടന്ന ഒരു കഥ ഇന്നസന്റ് ദിലീപിനോടു പറയുകയും പിന്നീട് ദിലീപ് അതു സംവിധായകനോടും തിരക്കഥാകൃത്തിനോടും പറയുകയും അവരതു ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

പോഞ്ഞിക്കര എന്ന കഥാപാത്രത്തിന് കഥാഗതിയിൽ വലിയ പ്രാധാന്യം ഇല്ലെന്നു തോന്നിയതിനാൽ ഇന്നസെന്റിന് ആദ്യം വിഷമമായിരുന്നെന്നും എന്നാൽ പിന്നീട് അദ്ദേഹം സ്വന്തമായി കയ്യിൽ നിന്ന് ഒട്ടനവധി നമ്പറുകളിട്ട് ആ കഥാപാത്രം അവിസ്മരണീയമാക്കുകയായിരുന്നു .

ഇന്നസെന്റിനെ ജനങ്ങൾ സ്ക്രീനിൽ കാണാൻ തുടങ്ങിയിട്ട് കഴിഞ്ഞ വർഷമാണ് അമ്പത് വർഷം തികഞ്ഞത് .കാൻസറിന്റെ പിടിയിൽ അമർന്നിട്ടും തകരാതെ വീണ്ടും ഇന്നസന്റ് അഭിനയിച്ചു തുടങ്ങി. സെറ്റിൽനിന്നു നേരെ ആശുപത്രിയിലേക്കു പോയി തിരിച്ചു സെറ്റിലെത്തിയിരുന്ന എത്രയോ ദിവസങ്ങൾ. 1980നു ശേഷം ഇന്നസന്റ് അഭിനയിക്കാത്ത ഒരേയൊരു കൊല്ലമേയുള്ളു 2020. അന്നദ്ദേഹം ശരിക്കും രോഗത്തിന്റെ പിടിയിലായിരുന്നു.

2013-ല്‍ തൊണ്ടയ്‌ക്ക് അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് ചികിത്സ തേടി. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നര്‍മബോധത്തോടെയാണ് ഇന്നസെന്റ് ഓര്‍ത്തെടുത്തത്. ആ അനുഭവങ്ങള്‍ പ്രതിപാദിക്കുന്ന കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാണു ചെലുത്തിയത്.

Tags: Innocent
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies