തമിഴ്നാട് : അപൂർവ്വ ഇനത്തിൽപ്പെട്ട ഏഴ് ഒലിവ് റിഡ്ലി കലാമകളെ രക്ഷപ്പെടുത്തി ഇന്ത്യൻ തീരസംരക്ഷണസേന. വജ്ര കപ്പലിൽ മാന്നാർ ഉൾക്കടലിൽ നടത്തിയ പെട്രോളിംഗിനിടെയാണ് ആമകളെ വലയിൽ കുടുങ്ങിയതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മത്സ്യബന്ധത്തിന് ഉപയോഗിക്കുന്ന വലയിലാണ് കടലാമകൾ കുടുങ്ങിയത്. തുടർന്ന ഉദ്യോഗസ്ഥർ വല മുറിച്ച് ആമകളെ രക്ഷപ്പെടുത്തുകയായിരുന്നു.
1972-ൽ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീക്ഷണി നേരിടുന്ന ഇനങ്ങളിൽ ഒന്നാണ് റിഡ്ലി ആമകൾ. ഇന്ത്യൻ,പസഫിക് സമുദ്രങ്ങളിലാണ് കൂടുതലായി ഇവ കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്ര ഉരഗ ഇനമാണ് ഒലിവ് റിഡ്ലി കടലാമകൾ.
Comments