മെക്‌സികോ സിറ്റി: വടക്കൻ മെക്‌സിക്കോയിൽ ഇമിഗ്രേഷൻ ഡിറ്റെൻഷൻ സെന്ററിൽ തീപിടിച്ചു. സംഭവത്തിൽ 39 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു.
യുഎസ് അതിർത്തിക്കടുത്തുള്ള ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിലെ തീപിടുത്തത്തിൽ 39-ഓളം കുടിയേറ്റക്കാരാണ് മരിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ മെക്‌സിക്കോ അറ്റോണി ജനറലിന്റെ ഓഫീസ് അന്വേഷണം ആരംഭിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.















