സ്പെയിനിലെ മുസ്ലീം ജനസംഖ്യയിൽ പത്തിരട്ടി വർദ്ധനവ്; 30 വർഷത്തിനിടെ വർദ്ധിച്ചത് മൂന്ന് ദശലക്ഷം പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്പെയിനിലെ മുസ്ലീം ജനസംഖ്യയിൽ പത്തിരട്ടി വർദ്ധനവ്; 30 വർഷത്തിനിടെ വർദ്ധിച്ചത് മൂന്ന് ദശലക്ഷം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 06:02 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ് : കഴിഞ്ഞ 30 വർഷത്തിനിടെ സ്പെയിനിലെ മുസ്ലീം ജനസംഖ്യ പത്തിരട്ടി വർദ്ധിച്ചതായി റിപ്പോർട്ട് . സ്പെയിനിലെ മുസ്ലീം ജനസംഖ്യ 2.5 ദശലക്ഷം കവിഞ്ഞതായി സ്പെയിനിലെ ഇസ്ലാമിക് കമ്മീഷൻ സെക്രട്ടറിയാണ് വ്യക്തമാക്കിയത്.

ഔദ്യോഗിക രേഖകൾ പ്രകാരം 2.5 ദശലക്ഷവും അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 3 ദശലക്ഷത്തോളം മുസ്ലീങ്ങളും സ്പെയിനിൽ താമസിക്കുന്നുണ്ടെന്ന് ഇസ്ലാമിക് കമ്മീഷൻ സെക്രട്ടറി മുഹമ്മദ് അജാന പറഞ്ഞു.

പണ്ട് സ്പെയിനിലെ മുസ്ലീം ജനസംഖ്യക്കാർ തീർത്തും കുടിയേറ്റക്കാരായിരുന്നു .എന്നാൽ ഇപ്പോൾ സ്പാനിഷ് പൗരന്മാർക്കിടയിൽ അവർക്കും ഒരു പ്രധാന സ്ഥാനമുണ്ട് . അത് അവർ നേടിയെടുത്തതാണെന്നും അജാന കൂട്ടിച്ചേർത്തു.

രാജ്യത്തെ ഒരു ദശലക്ഷത്തിലധികം മുസ്ലീങ്ങൾ സ്പാനിഷ് പൗരന്മാരാണെന്നും അവരിൽ ചിലർ കുടിയേറ്റക്കാരാണെന്നും മറ്റുള്ളവർ സ്പാനിഷ് വംശജരാണെന്നും അദ്ദേഹം പറഞ്ഞു . മൊറോക്കോ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സെനഗൽ, അൾജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളാണ് ഭൂരിപക്ഷം . സ്പെയിനിലെ മുസ്ലീം ജനസംഖ്യയുടെ ഭൂരിഭാഗവും കാറ്റലോണിയ, വലൻസിയ, അൻഡലൂഷ്യ, മാഡ്രിഡ് തുടങ്ങിയ വ്യാവസായിക മേഖലകളിലാണ് താമസിക്കുന്നത്.

സ്‌പെയിനിൽ നിലവിൽ 53 ഇസ്‌ലാമിക് ഫെഡറേഷനുകൾ മുസ്‌ലിം സമുദായത്തെ സേവിക്കുന്നുണ്ടെന്നും രണ്ടായിരത്തോളം പള്ളികളുണ്ടെന്നും മുഹമ്മദ് അജന പറഞ്ഞു.

മുസ്ലീങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ മസ്ജിദുകളുടെ നിർമ്മാണത്തിനുള്ള പെർമിറ്റുകളും ലൈസൻസുകളും നേടുന്നതാണ്, ജനസംഖ്യ, വിദ്യാഭ്യാസം, ഇസ്‌ലാമോഫോബിയ എന്നിവ വർധിച്ചിട്ടും 40 മുസ്ലീം ശ്മശാനങ്ങൾ മാത്രമേയുള്ളൂവെന്നും മുഹമ്മദ് പറഞ്ഞു .എന്നാൽ സ്പെയിനിലെ ക്രിസ്ത്യൻ മതവിശ്വാസികളിൽ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട് .

അടുത്തിടെ യുകെയിൽ രാജ്യത്തെ ഭൂരിപക്ഷമതക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു . ഇംഗ്ലണ്ടിലെയും വെയൽസിലെയും ജനസംഖ്യയുടെ പകുതിയിൽ താഴെ പേർ മാത്രമാണ് ക്രിസ്ത്യാനികളായിട്ടുള്ളത്. 2021 ൽ നടത്തിയ 10 വർഷത്തെ സെൻസസ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മതമില്ല എന്ന് സെൻസസ് സമയത്ത് രേഖപ്പെടുത്തിയവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മുസ്ലീം ജനസംഖ്യ 6.5 ശതമാനമായി കുത്തനെ കൂടി. 3.9 ദശലക്ഷം ആളുകളാണ് യുകെയിൽ മുസ്ലീം മതവിശ്വാസികളായുള്ളത്. അതേസമയം ഹിന്ദുമതവിശ്വാസികൾ 1.0 ദശലക്ഷവും സിഖ് 5,24,000 വും ബുദ്ധമതക്കാർ രണ്ട് ലക്ഷത്തോളവുമാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

Tags: MUSLIM POPULATION
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies