കയ്യിൽ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലര്‍ കൂടെ ഉള്ളതെന്ന് തോന്നും; സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇന്ന് കാണുന്ന പലരും ഉണ്ടാവുമോന്നറിയില്ല: സാനിയ ഇയ്യപ്പൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കയ്യിൽ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലര്‍ കൂടെ ഉള്ളതെന്ന് തോന്നും; സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇന്ന് കാണുന്ന പലരും ഉണ്ടാവുമോന്നറിയില്ല: സാനിയ ഇയ്യപ്പൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 07:38 pm IST
Facebook
Twitter
WhatsAppTelegram

താനൊരു സാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ തന്റെ കൂ‌ടെ ഇന്ന് കാണുന്ന പല സുഹൃത്തുക്കളും ഉണ്ടാകുമോ എന്ന് സംശയമാണെന്ന് സാനിയ ഇയ്യപ്പൻ. കയ്യിൽ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലര്‍ കൂടെ ഉള്ളതെന്ന് തോന്നാറുണ്ടെന്നും സാനിയ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സാനിയ ഇത്തരത്തിൽ തുറന്ന് പറഞ്ഞത്.

തന്റെ ഏറ്റവും വലിയ സുഹൃത്ത് അമ്മയാണെന്നും സത്യസന്ധമായി കാര്യങ്ങള്‍ തുറന്ന് പറയുന്ന കുറച്ച് സൗഹൃദങ്ങൾ തനിക്കുണ്ടെന്നും സാനിയ പറഞ്ഞു. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കുന്നവരോട് അമ്മ വ്യക്തമായ മറുപടിയും നൽകാറുണ്ടെന്നും സാനിയ കൂട്ടിച്ചേർത്തു.

‘ചില സമയത്ത് ഞാന്‍ ആലോചിക്കാറുണ്ട്, ഞാനൊരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍, വെറുതെ സ്‌കൂളില്‍ പോയി പഠിച്ചിറങ്ങി സാധാരണ ഗതിയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ ഇന്ന് കാണുന്ന പലരും ഉണ്ടാവുമോ? എനിക്ക് അറിയില്ല. ഞാന്‍ ഒരിക്കലും അവരെ ജഡ്ജ് ചെയ്ത് പറയുകയല്ല. പക്ഷേ ചില സമയത്ത് ആ ഒരു വൈബാണ് കിട്ടുന്നത്. എന്റെ കയ്യില്‍ പൈസ ഉള്ളത് കൊണ്ടാണ് അവര്‍ കൂടെ ഉള്ളത് എന്ന് തോന്നും.

എനിക്ക് കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. നീ ചെയ്യുന്നതെല്ലാം ശരിയാണെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഉള്ളില്‍ എനിക്കറിയാം, ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ശരിയല്ലെന്ന്. പക്ഷേ ചില സുഹൃത്തുക്കള്‍ എന്റെ മുഖത്ത് നോക്കി പറയും നല്ല വൃത്തികേടാണ് ചെയ്യുന്നതെന്ന്. അങ്ങനെ പറയുന്ന സുഹൃത്തുക്കളാണ് നല്ലത്.

എന്റെ സുഹൃത്തുക്കളില്‍ ഏറ്റവും മെയ്ന്‍ അമ്മയാണ്. അമ്മയോട് എല്ലാ ദിവസവും എല്ലാ കാര്യവും അപ്ഡേറ്റ് ചെയ്യുന്ന ആളല്ല ഞാന്‍. പക്ഷേ ഒന്നും പറ്റാതെ പൊട്ടിത്തെറിക്കും എന്നൊരു പോയിന്റില്‍ പതുക്കെ അമ്മയുടെ അടുത്ത് പോവും. അമ്മ കൃത്യമായ ഉപദേശത്തോടെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി തരും. മോളെ ഇങ്ങനെ വിട്ടോ എന്നൊക്കെ അമ്മയോട് പറയാറുന്നവരുണ്ട്. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കും. നിങ്ങളുടെ മക്കള്‍ ഡോക്ടേഴ്സും എഞ്ചിനിയേഴ്സും ആകുമ്പോഴേക്കും അവര്‍ക്കൊക്കെ ഒന്ന് സമാധാനിക്കാന്‍ സിനിമയല്ലേ കാണുന്നത്, അപ്പോള്‍ എന്റെ മോള്‍ അവിടെ ഉണ്ടാവട്ടെ എന്നാണ് അമ്മ പറഞ്ഞത്,’ സാനിയ പറഞ്ഞു.

Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies