പന്തിന് പകരക്കാരനാകാൻ പോറൽ; പ്രഖ്യാപനത്തിനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്തിന് പകരക്കാരനാകാൻ പോറൽ; പ്രഖ്യാപനത്തിനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 05:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐപിഎല്ലിന്റെ ഈ സീസൺ കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ റിഷഭ് പന്തിന്റെ പകരക്കാരനെ പ്രഖ്യാപിക്കാനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്. ബംഗാളിന്റെ വിക്കറ്റ് കീപ്പറും ബാറ്ററുമായ അഭിഷേക് പോറലിനെയാണ് പകരക്കാരനായി ഡൽഹി പരിഗണിക്കുന്നത്. പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡൽഹിയുടെ പരിശീലന മത്സരങ്ങളിലും സന്നാഹ ക്യാമ്പിലും അഭിഷേക് പങ്കെടുത്തിരുന്നു.

പന്തിന് പകരക്കാരനായി ഡൽഹി ടീം ഡയറക്ടർ സൗരവ് ഗാംഗുലിയും കോച്ച് റിക്കി പോണ്ടിംഗും അഭിഷേകിന്റെ പേര് തന്നെയാണ് നിർദ്ദേശിച്ചിരിക്കുന്നത്. അഭിഷേകിനെ കൂടാതെ ഷെൽഡൺ ജാക്‌സൺ, ലുവിന്ദ് സിസോദിയ, വിവേക് സിംഗ് എന്നിവരുടെ പേരും പരിഗണനയിൽ ഉണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കഴിഞ്ഞ സീസണിൽ കളിച്ച അഭിഷേക് ബാറ്ററെന്ന നിലയിൽ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിൽ തിളങ്ങിയിരുന്നു.

ഈ സീസണിൽ റിഷഭ് പന്തിന്റെ പകരക്കാരനായി സർഫ്രാസ് ഖാനെ പരീക്ഷിക്കാനും ഡൽഹിക്ക് പ്ലാനുണ്ട്. മുമ്പ് പലപ്പോഴും സർഫ്രാസ് താൽക്കാലിക വിക്കറ്റ് കീപ്പറായിട്ടുണ്ട്. ഫിൽ സാൾട്ട് ആണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഡൽഹിക്ക് മുന്നിലുള്ള ഏക വിദേശ ഓപ്ഷൻ. 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. ശേഷം സാധാരണ ജീവിതത്തിലേക്ക് കടന്ന് വന്നുകൊണ്ടിരിക്കുകാണ് താരം. ഓരോ വിശേഷങ്ങളും പന്ത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത്

Tags: delhi capitalsRishabh Pant
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies