റോം: ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ കഴിഞ്ഞ ദിവസം രാത്രിയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. എൺപത്തിയാറുകാരനായ മാർപാപ്പയ്‌ക്ക് സമീപ ദിവസങ്ങളിൽ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും എന്നാല്‍ കോവിഡ് പോസിറ്റീവ് അല്ലെന്നും വത്തിക്കാന്‍ അറിയിച്ചു.
ബുധനാഴ്ച വിശ്വാസകളെ അഭിസംബോധന ചെയ്തശേഷം മടങ്ങുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മാര്‍പാപ്പയുടെ വലതുകാൽമുട്ടിലെ പരുക്കിനെ തുടര്‍ന്ന് വീല്‍ചെയറിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. മാര്‍പാപ്പയ്‌ക്ക് ഈസ്റ്ററിന് മുന്നോടിയായി പങ്കെടുക്കേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമായ നിരവധി പരിപാടിളുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് ഏറെ തിരക്കുള്ള സമയമാണിത്. പ്രാര്‍ഥനാചടങ്ങുകള്‍ കൂടാതെ ഏപ്രില്‍ മാസം അവസാനത്തോടെ ഹംഗറി സന്ദര്‍ശനവും അദ്ദേഹത്തിന്റെ യാത്രാപദ്ധതിയിലുണ്ട്.
Comments