പരീക്ഷാകാലം കഴിഞ്ഞ് വിദ്യാർത്ഥികൾ തങ്ങളുടെ മാർക്കുകൾ കാത്തിരിക്കുന്ന സമയമാണിത്.. എത്ര മാർക്ക് കിട്ടുമെന്ന ആകുലതയിലാണ് ഇതിൽ ഭൂരിഭാഗം പേരും. ഈ സമയത്താണ് എല്ലാവർക്കും പ്രിയപ്പെട്ട ഒരു താരത്തിന്റെ മാർക്ക് ലിസ്റ്റ് പുറത്തു വന്നിരിക്കുന്നത്. ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
താരം തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചത്. ‘നിങ്ങളുടെ മാർക്ക് ഷീറ്റിൽ വളരെ കുറച്ച് ചേർക്കപ്പെട്ടതാണ് നിങ്ങളുടെ കരിയറിൽ ഏറെ ചേർക്കപ്പെടുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം മാർക്ക് ലിസ്റ്റ് പങ്കുവെച്ചത്. കൂടാതെ ‘കായികം’ ഒരു വിഷയമായി ഉൾപ്പെടുത്തണമെന്നും താരം കുറിപ്പിൽ ചേർത്തു.
ക്രിക്കറ്റിലെ ഇന്ത്യയുടെ റൺമെഷീനാണെങ്കിലും കണക്കിൽ അത്രകണ്ട് മാർക്ക് വാരിക്കൂട്ടാൻ സ്കൂൾ കാലത്ത് കൊഹ്ലിക്കായിരുന്നില്ല. ഇക്കാര്യം അദ്ദേഹം നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. 41 മാർക്കുമായി സി 2 ഗ്രേഡാണ് കൊഹ്ലി കണക്ക് പരീക്ഷയിൽ നേടിയത്. ഇംഗ്ലീഷിൽ 83 മാർക്കുമായി എ 1 ഗ്രേഡുണ്ട്. മുപ്പത്തിനാലുകാരനായ താരം 2004-ലാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്.
Comments