അമേരിക്കയിലെ സാൻ ഡിയാഗോ മൃഗശാലയിൽ ഇരട്ട അമുർ പുള്ളിപുലികൾ ജനിച്ചു. സത്ക എന്ന പുള്ളിപ്പുലിയാണ് ് ഇരട്ട പുള്ളിപ്പുലിക്കുട്ടികൾക്ക് ജന്മം നൽകിയത്. അമുർ ഇരട്ടകളുടെ മൂന്നാമത്തെ സെറ്റാണ് മൃഗശാലയിൽ ജനിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സാൻഡിയാഗോ മൃഗശാലയിൽ ഇരട്ട പുള്ളപ്പുലികൾ അവരുടെ അമ്മയോടൊപ്പം സുഖമായി ഇരിക്കുന്നതായി അധികാരികൾ അറിയിച്ചു. അമുർ വർഗത്തിൽപ്പെട്ട പുളിപ്പുലികുട്ടികൾ തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധിക്കുകയും ചെയ്യും.രാത്രിയിൽ ഒറ്റയ്ക്കാണ് അമുർ പുള്ളിപ്പുലികൾ വേട്ടയാടാൻ പോകുന്നത്. 37 മൈൽ വേഗതയിലും 19 അടിയിൽ കൂടുതൽ ദൂരത്തിലും 10 അടി വരെ ഉയരത്തിൽ ഓടാൻ അമുർ പുള്ളിപ്പുലികൾക്ക് കഴിയുമെന്നതാണ് പ്രത്യേക്ത.
ലോകത്ത് 300-ൽ താഴെയാണ് അമുർ പുള്ളിപ്പുലികൾ ഭൂമിയിൽ അവശേഷിക്കുന്നത്. അമുർ പുള്ളപ്പുലികളെ യൂണിയൻ കൺസർവേഷൻ ഔഫ് നേച്ചർ ( ഐയുസിഎൻ) റെഡ് ലിസ്റ്റിൽ വംശനാശഭീക്ഷണി നേരിടുന്ന വർഗ്ഗങ്ങളുടെ കൂട്ടത്തിലാണ് അമുർ പുള്ളപ്പുലികളെ ഉൾപ്പെടുത്തിയിട്ടുള്ളത്.
Comments