സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു ആഡംബര ഓട്ടോറിക്ഷ. ആരെയും അതിശയിപ്പിക്കുന്ന തരത്തിലാണ് ഓട്ടോറിക്ഷയുടെ രൂപമാറ്റം. പിങ്ക് നിറത്തിൽ തികച്ചും വ്യത്യസ്ത രീതിയിലാണ് ആഡംബര ഓട്ടോറിക്ഷ നിർമിച്ചിരിക്കുന്നത്.
ജൂഗാദ് എന്നയാളാണ് ഈ ഓട്ടോറിക്ഷയെക്കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാഹനത്തിനുള്ളിൽ ഒരു ബട്ടൺ അമർത്തുമ്പോൾ ഓട്ടോയുടെ മേൽഭാഗം പിന്നിലേയ്‌ക്കും മുകളിലേയ്‌ക്കും നീങ്ങുന്നത് വീഡിയോയിൽ കാണാം. ആഡംബര രീതിയിലാണ് ഓട്ടോറിക്ഷയുടെ മേൽതട്ട് രൂപീകരിച്ചിരിക്കുന്നത്.
ഓട്ടോറിക്ഷ കേരള എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ 69 ലക്ഷത്തിലധികം പേരാണ് കണ്ടത്. സമൂഹമാദ്ധ്യമങ്ങളിൽ സീലിംഗ് ഫാൻ ഉപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ആനന്ദ് മഹീന്ദ്രയാണ് വീഡിയോ പങ്കുവെച്ചത്.
Comments