നാളെ മുതൽ മലയാളിയുടെ പോക്കറ്റ് കീറും; പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം നാളെ മുതൽ വർദ്ധിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാളെ മുതൽ മലയാളിയുടെ പോക്കറ്റ് കീറും; പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം നാളെ മുതൽ വർദ്ധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 07:12 am IST
FacebookTwitterWhatsAppTelegram

നാളെ മുതൽ കേരള ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ സമ്പത്തിക വർഷം ആരംഭിക്കുമ്പോൾ കേരളം ഏറ്റവും മോശമായ കാലഘട്ടത്തെയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. ജനത്തിന്റെ നട്ടെല്ലൊടിച്ച് കെ.എൻ. ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ തുടങ്ങി എല്ലാം നാളെ മുതൽ വർദ്ധിക്കും.

ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റിലെ ഏറ്റവും പ്രധാനം ഇന്ധന സെസ്സ് തന്നെയാണ്. ഒരു ലിറ്റർ ഇന്ധനത്തിന് നാളെ മുതൽ രണ്ട് രൂപ അധികമായി നൽകേണ്ടി വരും. സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിന്റെ പേരിലാണ് ഈ കൊള്ള. മദ്യത്തിനും നാളെ മുതൽ വിലകൂട്ടും. 500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യൻ നിർമ്മിത മദ്യം കുപ്പിക്ക് 20 രൂപ വരെ വില വർദ്ധിക്കും. 1000 രൂപയ്‌ക്ക് മുകളിൽ വിലയുള്ള മദ്യം കുപ്പിക്ക് 40 വെച്ചും വില കൂടും. മദ്യം വിറ്റ് മാത്രം 400 കോടി രുപ അധികമായി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

സർക്കാർ ഓഫീസുകളിലെ സേവനങ്ങൾക്കുള്ള ഫീസിലും വർദ്ധനവുണ്ടാകും. അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയടക്കമുള്ളവയ്‌ക്ക് ചിലവേറും. കോടതി വ്യവഹാരങ്ങൾക്കായുള്ള ഫീസിൽ നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും. മോട്ടോർ വാഹനങ്ങളുടെ വിലയിലും വലിയ മാറ്റമുണ്ടാകും. വാഹന സെസ്സ് വർദ്ധിക്കുന്നതോടെ തന്നെ വാഹനങ്ങളുടെ വിലയിൽ സ്വഭാവിക വർദ്ധനവ് അനുഭവപ്പെടും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാണ് വർദ്ധനവുണ്ടാകുന്നത്. ഇതോടെ ഭൂമി രജിസ്‌ട്രേഷനടക്കമുള്ളയ്‌ക്ക് ചിലവേറും. വൈദ്യുതി തീരുവ കൂടുന്നതിനൊപ്പം പണി പൂർത്തിയാകാത്ത വീടുകൾക്കുള്ള പരിശോധനാ ഫീസിലും നാളെ മുതൽ വർദ്ധനവുണ്ടാകും.

കേരളത്തിൽ പൊതു തെരഞ്ഞെടുപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ മലയാളികളോട് യാതൊരു ദാക്ഷണ്യവും കാണിക്കാത്ത ബജറ്റാണ് ഇക്കൊല്ലം ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ നാളെ മുതലാണ് പ്രാബല്യത്തിൽ വരുന്നത്. മഹാദുരന്തങ്ങളെ അതിജീവിച്ച മലയാളിയുടെ പോക്കറ്റിന് നാളെ മുതൽ ഓട്ട വീഴും.

 

Tags: KN BALAGOPALKerala Budget
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies