ചെന്നൈ: ഗായകൻ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. താരത്തിന്റെ ചെന്നൈയിലെ വീട്ടിൽനിന്നും 60 പവൻ സ്വർണഭാരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി നൽകി കുടുംബം. സംഭവത്തിൽ അഭിരാമിപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വീട്ടിൽനിന്നും 60 പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്ടമായി എന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു.
ഒരാഴ്ച മുൻപാണ് സമാനമായ രീതിയിൽ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ മോഷണം നടന്നത്. ഐശ്വര്യയുടെ വീട്ടിൽ നടന്ന മോഷണത്തിൽ വീട്ടുജോലിക്കാരെ സംശയിക്കുന്നതായി പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇവരുടെ വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും പിടികൂടുകയും ചെയ്തിരുന്നു.
Comments