വാഷിംഗ്ടൺ : ഹിന്ദു യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയ്ക്ക് ഒരു മില്യൺ ഡോളർ സംഭാവന നൽകി ഇന്ത്യൻ – അമേരിക്കൻ വ്യവസായിയായ രമേഷ് ഭൂതാഡ . ഹിന്ദു തത്ത്വചിന്തയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്ന യുഎസിലെ ഒരേയൊരു സ്ഥാപനമായ ഫ്ലോറിഡയിലെ ഹിന്ദു യൂണിവേഴ്സിറ്റി .
1989-ൽ സ്ഥാപിതമായതും 1993-ൽ ഫ്ലോറിഡ സ്റ്റേറ്റ് ഗവൺമെന്റിന്റെ അംഗീകാരമുള്ളതുമായ ഹിന്ദു യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയ്ക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ സംഭാവനയാണിത്. ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്റ്റാർ പൈപ്പ് പ്രോഡക്ട്സിന്റെ സിഇഒയാണ് രമേഷ് ഭൂതാഡ . യുവാക്കൾക്ക് ഹിന്ദുമതം പഠിക്കാനും മനസ്സിലാക്കാനും സന്തോഷകരമായ ജീവിതം നയിക്കാൻ അനുവദിക്കുന്നതിനുമാണ് താൻ സംഭാവന നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഹൂസ്റ്റണിൽ നടന്ന ചടങ്ങിൽ ഭുതാഡയെ ഹിന്ദു യൂണിവേഴ്സിറ്റി ആദരിച്ചു.
ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിൽ ജനിച്ച് വളർന്നിട്ടും നിരവധി പ്രമുഖ ഹിന്ദു സംഘടനകളിലും പാരമ്പര്യങ്ങളിലും അംഗമായിട്ടും തനിക്ക് ഹിന്ദുമതത്തിന്റെ അന്തസത്ത ശരിക്കും മനസ്സിലായിട്ടില്ലെന്നും ഭൂതാഡ പറഞ്ഞു .
“മറ്റ് സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് ഉപജീവനമാർഗം നേടുന്നതിന് അറിവ് നൽകിയേക്കാം. ഇത് പോലുള്ള ഒരു സ്ഥാപനത്തിന് മാത്രമേ ഒരു വിദ്യാർത്ഥിയെ അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന ഹിന്ദു വിജ്ഞാനം നൽകാൻ കഴിയൂ,” സർവകലാശാല കുറിപ്പിൽ പറയുന്നു.
Comments