ഹാഷ് മണി' കേസ്; ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് മാൻഹട്ടൻ കോടതി; മുൻ യുഎസ് പ്രസിഡന്റിനെ കുരുക്കിയതിന് പിന്നിലെ കരം ജോർജ് സോറോസിന്റേതോ..?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹാഷ് മണി’ കേസ്; ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് മാൻഹട്ടൻ കോടതി; മുൻ യുഎസ് പ്രസിഡന്റിനെ കുരുക്കിയതിന് പിന്നിലെ കരം ജോർജ് സോറോസിന്റേതോ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 10:32 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുരുക്ക് മുറുകുകയാണ്. ‘ഹാഷ് മണി’ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്കിലെ മാൻഹട്ടൻ കോടതി വിധിച്ചു. 2016-ലെ തിരഞ്ഞെടുപ്പിന് മുൻപ് പോൺ താരം സ്റ്റോമി ഡാനിയൽസിന് ട്രംപ് 1,30,000 ഡോളർ നൽകിയ കേസിലാണ് വിധി പ്രഖ്യാപിച്ചത്. പോൺ താരത്തിന് നൽകിയ പണം ബിസിനസ് ചെലവായി കാണിച്ചതാണ് ട്രംപിന് തിരിച്ചടിയായത്.

മാൻഹട്ടൻ കോടതി കുറ്റം ചുമത്തിയ സാഹചര്യത്തിൽ ട്രംപിനെ ഉടനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഇതോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മാറി. ആഗോള സാമ്പത്തിക ഭീകരനായ ജോർജ് സോറോസിന്റെ കുശാഗ്രബുദ്ധിയാണ് ട്രംപിനെ കുരുക്കിയത്.

ഡെമോക്രാറ്റിക് കാമ്പയിനുകളെയും ക്രിമിനൽ നീതിന്യായ പരിഷ്‌കരണത്തെയും അനുകൂലിക്കുന്ന പ്രോസിക്യൂട്ടർമാരെ പിന്തുണച്ചിരുന്നയാളാണ് സോറോസ്. ഗൂഢാലോചന സിദ്ധാന്തങ്ങളുടെ തലവനുമാണ് അദ്ദേഹം. ഡൊണാൾഡ് ട്രംപിന്റെ കേസ് അന്വേഷണം നടത്തിയ മാൻഹട്ടണിലെ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗിനെ പിന്തുണച്ചതിൽ സുപ്രധാന പങ്ക് വഹിച്ചത് സോറോസാണ്. യാതൊരു തരത്തിലുമുള്ള ആശയവിനിമയം നടത്താതെയുള്ള പിന്തുണയാണ് ഉണ്ടായിരുന്നത്.

2021-ലെ തിരഞ്ഞെടുപ്പിൽ ബ്രാഗിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച ലിബറൽ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ചുമതല വഹിച്ചിരുന്നയാളായിരുന്നു സോറോസ്. യുഎസിലെ പൗരാവകാശ അഭിഭാഷക സംഘടനയായ’ കളർ ഓഫ് ചേഞ്ച് പിഎസിന് അദ്ദേഹം നൽകിയത് ഒരു ദശലക്ഷം ഡോളറിന്റെ സംഭാവനയാണ്. ഇതിനൊപ്പം സോറോസിന്റെ മകൾ ജെന്നിഫർ അലൻ സോറോസും മകൻ ജോനാഥൻ സോറോസും ബ്രാഗിന്റെ പ്രചാരണത്തിന് നേരിട്ട് സംഭാവനകൾ നൽകിയിരുന്നു. തുടർന്ന് 2021 ഏപ്രിൽ 26-ന് ബ്രാഗിന്റെ അക്കൗണ്ടിലേക്ക് 10,000 ഡോളറിന്റെ ചെക്ക് അയച്ചു. 29-ന് ജെന്നിഫർ അലൻ സോറോസും 10,000 ഡോളറിന്റെ സംഭാവന ക്യാമ്പെയ്നിനായി നൽകി. ന്യൂയോർക്കിലെ മറ്റ് രാഷ്‌ട്രീയ പ്രചാരണങ്ങൾക്കും സംഘടനകൾക്കും സംഭാവന നൽകിയിട്ടുണ്ടെങ്കിലും ജില്ലാ അറ്റോർണി തിരഞ്ഞെടുപ്പിന് ബൃഹത് സംഭാവന നൽകുന്നത് ആദ്യ സംഭവമായിരുന്നു. ഇതിന് പിന്നാലെ ഘട്ടംഘട്ടമായി ദശലക്ഷക്കണക്കിന് ഡോറളാണ് ട്രംപിനെ കുടുക്കാൻ സോറോസ് ചെലവഴിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

 

Tags: donald trumpGeorge Soros
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies