ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബുൾഡോസർ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. തെക്കൻ ഡൽഹിയിലുള്ള ഹസ്രത്ത് നിസാമുദ്ദീന്റെ ആരാധനാലയത്തിന് സമീപം സ്ഥിതിചെയ്യുന്ന ദർഗയുടെ ഭാഗങ്ങളാണ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുമാറ്റിയത്. സുരക്ഷയ്ക്കായി ഡൽഹി പോലീസിനെയും മറ്റ് സായുധ സേനയെയും വിന്യസിച്ചതിന് ശേഷമായിരുന്നു പിഡബ്ല്യൂഡിയുടെ നടപടി.
മഥുര റോഡിന് എതിർവശം സ്ഥിതിചെയ്യുന്ന ചക്കർവാലി മസ്ജിദിന് സമീപമാണ് സംഭവം. പൊളിച്ചുമാറ്റിയ കെട്ടിടാവശിഷ്ടങ്ങൾ തൊഴിലാളികൾ നീക്കം ചെയ്യാൻ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ദർഗയുടെ രണ്ട് മുറികളും ചുമരുകളുമാണ് ഉദ്യോഗസ്ഥർ ഇടിച്ചുനിരത്തിയത്. സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോഴും തുടരുകയാണ്.
Comments