അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

Janam Web Desk by Janam Web Desk
Apr 1, 2023, 09:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷിക ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയാത്ത പ്രത്യേക മനസ്ഥിതിക്കാർ ഉണ്ട്. അതുകൊണ്ടാണ് പരിപാടി ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷം പരസ്യമായി പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയിലും കെടുകാര്യസ്ഥതയിലും പിറകോട്ടടിച്ചിരുന്ന ഭരണകാലത്തിൽ നിന്നും കേരളം മാറിയെന്നും പിണറായി വിജയൻ അവകാശപ്പെട്ടു.

നല്ല കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയാത്ത പ്രത്യേക മനസ്ഥിതിക്കാർ ഉണ്ട്. അതുകൊണ്ടാണ് പരിപാടി ബഹിഷ്കരിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞത്. നാടിന്റെ വികസനം പ്രധാനമാണ്. വികസനത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ വിമർശിക്കാം. അത് സർക്കാരിന്റെ കാര്യക്ഷമത ഉയർത്തും. അത്തരം സമീപനം പ്രതിപക്ഷത്തിന് ഉയർത്താനില്ല. അവർ സർക്കാരിന്റെ പ്രവർത്തനങ്ങളിലെല്ലാം വല്ലാതെ അസ്വസ്ഥരാണ്. കോൺ​ഗ്രസ് ഭരണത്തിലുണ്ടായിരുന്നപ്പോഴത്തെ നില തന്നെ കേരളത്തിലുണ്ടാകണം എന്നതാണ് അവരുടെ ആ​ഗ്രഹം.

അഴിമതിയിലും കെടുകാര്യസ്ഥതയിലും നാടിനെ പിറകോട്ടടിച്ചതായിരുന്നു ആ കാലം. അന്നത്തെ കേരളത്തിൽ നിന്നും കേരളം ഇന്ന് മാറി. നാട് മാറിയത് ഇക്കൂട്ടരെ വിറളി പിടിപ്പിക്കുന്നുണ്ട്. ഈ സർക്കാർ നാടിന്റെ പൊതുവായ സർക്കാരാണ്. എല്ലാ കാര്യത്തിലും തടസ്സം നിൽക്കണം, എല്ലാത്തിനെയും എതിർക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ചിന്ത. വൈക്കത്തെ പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി വരെ എത്തി. ബഹിഷ്കരണം തൊഴിലാക്കിയവർ അതും ബഹിഷ്കരിച്ചു. ഇത് കേരളത്തിന്റെ നിലവാരത്തിനു ചേർന്നതാണോ. എല്ലാ കാര്യത്തെയും കണ്ണടച്ച് എതിർക്കുന്നത് ഈ നാടിന്റെ വികസനത്തിന് ചേർന്നതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: Pinarayi VijayanLDF GOVERNMENT
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

പാചക തൊഴിലാളിയെ കൈയേറ്റം ചെയ്തു, ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ കേസ്

വളർത്തു പൂച്ച മാന്തി, ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

Latest News

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

ഒടിടിയിൽ അന്വേഷണത്തിന് ഉജ്ജ്വലൻ തയാർ! സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ, ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

ഒടുവിൽ നടപടി!! ഗുരുവായൂർ ക്ഷേത്ര നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ; സിഐടിയു നേതാവ് അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies