'പുട്ട് കുടുംബ ബന്ധങ്ങളെ തകർക്കും'! കട്ട വിമർശനം ഏറ്റുവാങ്ങി പുട്ട്; വൈറലായി മൂന്നാം ക്ലാസുകാരന്റെ കുറിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പുട്ട് കുടുംബ ബന്ധങ്ങളെ തകർക്കും’! കട്ട വിമർശനം ഏറ്റുവാങ്ങി പുട്ട്; വൈറലായി മൂന്നാം ക്ലാസുകാരന്റെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 12:18 pm IST
FacebookTwitterWhatsAppTelegram

വൈറലായി മൂന്നാം ക്ലാസുകാരന്റെ ‘പുട്ട്’ വിവരണം. മലയാളിയുടെ പ്രഭാതഭക്ഷണ പട്ടികയിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നവയാണ് പുട്ട്. അകരി പുട്ട്, ഗോതമ്പ് പുട്ട്, റാഗി പുട്ട്….എങ്ങനെ നീളുന്നു പുട്ടിന്റെ പട്ടിക. പുട്ടിനെക്കുറിച്ചും പറയുമ്പോൾ തന്നെ ഉയരുന്ന കോംമ്പിനേഷനാണ് പുട്ടും പഴവും , പുട്ടുവും കടലയും അല്ലെങ്കിൽ പുട്ടും പപ്പടവുമൊക്ക…

ഈ സ്വാദൂറും പുട്ട് കുടുംബബന്ധങ്ങളെ തകർക്കുമെന്ന് പറഞ്ഞാലോ?! പരീക്ഷയ്‌ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാൻ പറഞ്ഞപ്പോൾ മൂന്നാം ക്ലസുകാരന് എഴുതിയ കുറിപ്പാണ് ഇന്റർനെറ്റ് ലോകത്ത് പരക്കുന്നത്. പുട്ട് തനിക്ക് ഇഷ്ടമില്ലെന്നും അത് ബന്ധങ്ങൾ തകർക്കുമെന്നുമാണ് മൂന്നാം ക്ലാസുകാരൻ എഴുതിയത്.

കോഴിക്കോട് മുക്കം സ്വദേശിയായ മൂന്നാം ക്ലാസുകാരൻ ജയിസ് ജോസഫിന്റെതാണ് ഈ രസകരമായ കുറിപ്പ്. ‘എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. പുട്ട് ഉണ്ടാക്കാൻ വളരെ എളുപ്പമായതിനാൽ അമ്മ എല്ലാ ദിവസവും രാവിലെ ഇത് തന്നെ ഉണ്ടാക്കുന്നു. അഞ്ച് മിനിട്ട് കഴിഞ്ഞാൽ പുട്ട് പാറ പോലെയാകും. പിന്നെ എനിക്കത് കഴിക്കാൻ പറ്റില്ല. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിതരാൻ പറഞ്ഞാൽ അമ്മ കേൾക്കില്ല. അപ്പോൾ ഞാൻ കഴിക്കാതെ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്ക് പറയും. അങ്ങനെ ഞാൻ കരയും’. അതുകൊണ്ട് തന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകർക്കുമെന്നാണ് ജയിസ് കുറിച്ചത്.

ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയ അദ്ധ്യാപികയും കുട്ടിയെ അഭിനന്ദിക്കാൻ മറന്നില്ല. ‘എക്‌സലെന്റ്’ എന്നാണ് അദ്ധ്യാപിക മറുപടി നൽകിയത്. മാമ്പറ്റ സ്വദേശി സോജി ജോസഫിന്റെയും ദിയ ജെയിംസിന്റെയും മകനാണ് ജയിസ്. ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലാണ് ജയിസ് പഠിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ജയിസിന്റെ കാഴ്‌ച്ചപ്പാടിലെ പുട്ട് ഞെടിയിടലാണ് വൈറലായത്. ഒരുപാട് പേരാണ് ഈ ഉത്തരക്കടലാസ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിരവധി പേർ കമന്റുകളുമായും രംഗത്തെത്തി. മൂന്നാം ക്ലാസുകാരനിൽ നിന്നും ഇത്തരമൊരു അഭിപ്രായം പ്രതീക്ഷിച്ചില്ലെന്നും പുട്ടിന് ഇന്ന് വരെ ഇത്തരത്തിൽ ഒരു വിമർശനം കേട്ടിട്ടില്ലെന്നും കമന്റിൽ പറയുന്നു.

Tags: childputtu
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies