മെക്സികോ സിറ്റി: മെക്സിക്കോയിൽ ഹോട്ട് എയർബലൂണിന് തീപിടിച്ചു. യാത്രക്കാരായ രണ്ട് പേർ മരിച്ചു. മെക്സികോ സിറ്റിയ്ക്ക് സമീപമുള്ള പുരാവസ്തു കേന്ദ്രമായ തിയോതിഹുവാക്കലിനു സമീപത്താണ് അപകടമുണ്ടായത്.
തീപിടിച്ചതോടെ യാത്രക്കാർ താഴെക്ക് ചാടുകയായിരുന്നു. ഒരു കുട്ടിയും എയർ ബലൂണിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഈ കുട്ടിയ്ക്ക് പൊള്ളലും തുടയെല്ലിന് പൊട്ടലുമുണ്ടായിട്ടുണ്ട്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. യാത്രക്കാരുടെ മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
Comments