ഭൂമിയിൽ ജീവന് ഉണ്ടാകാനോ നിലനില്‍ക്കാനോ പറ്റാത്ത ഒരു സ്ഥലം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ചിലർക്കെങ്കിലും പ്രയാസമായിരിക്കും. എന്നാൽ അങ്ങനൊരു സ്ഥലമുണ്ട്. ഒരു സൂക്ഷ്മജീവിക്കുപോലും ജീവിക്കാന്‍ അസാധ്യമായ സ്ഥലം എത്യോപ്പിയയിലെ ദില്ലോളാണ്.
ഭൂമിയില്‍ ഏറ്റവും ചൂട് കൂടിയ സ്ഥമാണ് ദില്ലോൾ. ഇവിടുത്തെ ജിയൊ-തെര്‍മ്മല്‍ ഫീല്ഡുകളിലാണു ഒരു തരത്തിലുള്ള ജീവനുകളും നിലനില്ക്കാത്തത്. ഇവിടുത്തെ ശരാശരി ചൂട് 34.4⁰ C ആണ്. ചൂടുകാലത്തു ഇത് 46.7⁰ C വരെ ഉയരും. കൂടാതെ ഇതു സ്ഥിതി ചെയ്യുന്നതു സമുദ്ര നിരപ്പില്‍ നിന്നു 125 മീറ്റര്‍ താഴെയാണ്. അതുകൂടാതെ അവിടെ അഗ്നിപര്‍വതങ്ങളും ജിയൊ-തെര്‍മ്മല്‍ ഫീല്ഡുകളുമുണ്ട്.
ഇവിടുത്തെ ഉറവകളില്‍ നിന്നുള്ള ജലത്തില്‍ ഫെറസ്സ് ക്ലോറൈഡ് ഐയണ്‍ ഹൈഡ്രോക്സൈഡ് മുതലായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അവ അന്തരീക്ഷവുമായി കൂടിച്ചേരുമ്പോള്‍ അവ കട്ട പിടിച്ച് പച്ചയും മഞ്ഞയും വെള്ളയും നിറങ്ങളിലുള്ള ലവണ നിക്ഷേപമായി മാറുന്നു. ഈ പ്രദേശത്തെ ജിയൊ-തെര്‍മ്മല്‍ ഫീല്‍ഡുകളാണ് ജീവനെ സഹായിക്കാത്തത്. ഉപ്പ്, ആസിഡ് മുതലായവ അടങ്ങിയതിനാൽ ഇവിടത്തെ ജലം ചൂടുള്ളതുമാണ്. അതിനാലാണ് ദില്ലോളിൽ ജീവന് ഉണ്ടാകാത്തത്.
Comments