അന്ന് ദീലീപ് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത് സത്യമാണോ ? മറുപടിയുമായി സാമന്ത
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അന്ന് ദീലീപ് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത് സത്യമാണോ ? മറുപടിയുമായി സാമന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 11:36 pm IST
-samantha dileep

-samantha dileep

Facebook
Twitter
WhatsAppTelegram

 

കൊച്ചി : തെന്നിന്ത്യയുടെ ഇഷ്ട നായികമാരിൽ ഒരാളാണ് സാമന്ത. നടിയുടെ പുതിയ ചിത്രം ‘ശാകുന്തളം’ത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന്‍റെ പ്രചാരണത്തിനായി കഴിഞ്ഞ ദിവസം സാമന്ത കേരളത്തിലും എത്തിയിരുന്നു. കൊച്ചിയില്‍ സാമന്ത മാദ്ധ്യമങ്ങളുമായി ചർച്ച നടത്തുന്നതിനിടെ ഉയർന്ന ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദിലീപ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നോ എന്ന ചോദ്യത്തിന് അത്തരത്തിൽ ഒഴിവാക്കിയതായി ഓർക്കുന്നില്ലെന്നാണ് നടി സാമന്ത പറഞ്ഞത്.

അന്ന് ദിലീപ് ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തില്‍ നില്‍ക്കുന്നു, പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

കരിയറിന്റ തുടക്കകാലത്ത് ഒരുപാട് ഓഡിഷനുകളിൽ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതൊക്കെ മറന്നുപോയി. എന്നാൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളതായി ഓർക്കുന്നുണ്ട്- എന്നാണ് സാമന്ത മറുപടി പറഞ്ഞത്.

നെരത്തെ കഥാപാത്രത്തിന് ഇണങ്ങാത്തതിനാൽ തന്‍റെ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു നടി ഏറെ കരഞ്ഞിരുന്നതായി ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറുമെന്ന് പറഞ്ഞാണ് അവരെ ആശ്വസിപ്പിച്ച് അയച്ചതെന്നും പിന്നീട് അവര്‍ അതുതന്നെയായി മാറിയെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം ഇത് സംബന്ധിച്ച് ക്രൈസി ഗോപാലന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ദീപു കരുണാകരൻ വെളിപ്പെടുത്തൽ നടത്തി. അന്ന് ഓഡിഷന്‍ നടത്തി എടുക്കാതിരുന്ന നടി സാമന്ത ആയിരുന്നെന്ന് ഒരു അഭിമുഖത്തിൽ സംവിധായകന്‍ വ്യക്തമാക്കി. നല്ല പ്രകടനമായിരുന്നു. പക്ഷെ ആ സിനിമയിൽ അൽപം ഉയരമുള്ള ആളെ ആയിരുന്നു വേണ്ടത്. അങ്ങനെ ആ കുട്ടി തിരിച്ചു പോവുകയായിരുന്നു. അത് സാമന്ത ആയിരുന്നു എന്നാണ് ദീപു അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം മലയാളത്തിൽ അർഹമായ അവസരം വന്നാൽ അഭിനയിക്കുമെന്നാണ് നടി സാമന്ത പറഞ്ഞത്. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ശാകുന്തളത്തിൽ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖറാണ് സംവിധായകൻ. ഏപ്രിൽ 14 നാണ് സിനിമ തിയേറ്ററുകളിൽ എത്തുക.

 

Tags: actressDileepsamanthaShakunthalam
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies