'അപ്പീലിന് പോകും; വെറുതെ വിട്ടവരെയും ശിക്ഷിക്കുന്നതുവരെ പോരാടും'; പ്രതികരണവുമായി മധുവിന്റെ കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അപ്പീലിന് പോകും; വെറുതെ വിട്ടവരെയും ശിക്ഷിക്കുന്നതുവരെ പോരാടും’; പ്രതികരണവുമായി മധുവിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 01:24 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കോടതി വെറുതെ വിട്ട രണ്ട് പ്രതികൾക്കും കൂടി ശിക്ഷ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് മധുവിന്റെ സഹോദരിയും അമ്മയും. ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് കേസ് നടത്തിയത്. നിരവധി ഭീഷണികൾ നേരിട്ടു. കേസിൽ നിന്നും പിന്മാറാൻ പലരും ആവശ്യപ്പെട്ടു. അവസാനം 14 പേർക്ക് ശിക്ഷവാങ്ങി നൽകാനായി. കോടതി വെറുതെ വിട്ട രണ്ടുപേർക്ക് കൂടി ശിക്ഷവാങ്ങി നൽകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. കോടതി വിധി പുറത്തുവന്നതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരസു.

മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതി വിധിച്ചിരുന്നു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്‌ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതിജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു,പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികളും നരഹത്യ കുറ്റത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിർത്തി.

മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ട് വന്നതറിഞ്ഞ് മുക്കാലിയിലെത്തി ആക്രമിച്ചത് ഹുസൈനാണ്. തന്റെ കടയിലെത്തി സാധാനം മോഷ്ടിച്ചതെന്ന് ആരോപിച്ച് ഇയാൾ മധുവിന്റ നെഞ്ചിൽ ചവിട്ടി. ഇതിനെ തുടർന്നാണ് മധു തലയിടിച്ച് വീഴുന്നത്. ഈ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചത്.. രണ്ടാം പ്രതി മരയ്‌ക്കാരാണ് മധുവിനെ അന്വേഷിച്ച് പോയ 12 അംഗ സംഘത്തിന് നേതൃത്വം നൽകിയത്. മധുവിനെ കാട്ടിൽ കണ്ടാൽ അറിയിക്കണമെന്ന് മരയ്‌ക്കാർ അറിയിച്ചിരുന്നു. മധുവിനെ കാട്ടിൽ കണ്ട 19-ാം സാക്ഷി കക്കി മൂപ്പൻ കാട്ടിലുണ്ടെന്ന് പറഞ്ഞു, പിന്നാലെ മറ്റ് പ്രതികളെയും കൂട്ടി കാട്ടിലേക്ക് പോകുന്നത്.

ഗൂഢാലോചന, സംഘം ചേർന്ന് ആക്രമിക്കൽ, മർദ്ദനം തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags: familyMADHUattappadi madhu
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies