കോട്ടയം: കളഞ്ഞു കിട്ടിയ കാശിന്റെ ഉടമയെ കാത്ത് ഹോട്ടലുടമ. കോട്ടയം പാലമ്പടം കവലയിലെ സംസം ഹോട്ടലിലെ ഹോട്ടലുടമയാണ് നിസാമാണ് ഒരു മാസത്തോളമായി കളഞ്ഞു കിട്ടിയ കാശിന്റെ ഉടമയെ കാത്തിരിക്കുന്നത്. തന്റെ ഹോട്ടലിൽ നിസാം ഇരിക്കുന്നതിന് തൊട്ടു പിന്നിൽ വെളളക്കടലാസിൽ ഒരു കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്.
‘കുറച്ച് പണം കളഞ്ഞ് കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ അടയാളം സഹിതം ബന്ധപ്പെടുക’ മാനേജർ, എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഏതോ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത് എന്ന് ഉറപ്പാണ്. യഥാർഥ ഉടമ തന്നെ സമീപിക്കും വരെ കാത്തിരിക്കാനാണ് നിസാമിന്റെ തീരുമാനം. അതിന് ഒരു വർഷമായാലും പ്രശ്നമില്ലെന്നാണ് നിസാം പറയുന്നത്. എന്നാൽ വെറുതേ വന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. നിസ്സാമിന് ആവശ്യമായ ആടയാളം വ്യക്തമാക്കിയാൽ മാത്രമേ പണം നൽകുകയുള്ളു.
Comments