പൂർണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് മോഹൻലാൽ. മലയാളിയുടെ തീരാ പ്രണയമാണ് മോഹൻലാൽ. ‘ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രൻ‘ തോള് ചരിച്ച് ആ ഡയലോഗ് പറഞ്ഞ വില്ലൻ പിന്നെ വെള്ളിത്തിരയിൽ കാട്ടിത്തന്ന അദ്ഭുതങ്ങൾ കണ്ണു ചിമ്മാതെ നോക്കിനിന്നവരാണ് നമ്മൾ മലയാളികൾ.
അല്പം നാണത്തോടെ തമാശ പറയുന്ന, ചിരിച്ചു കൊണ്ട് കരയുന്ന ലാലേട്ടൻ മാനറിസങ്ങൾ പല ചിത്രങ്ങളിലും നമുക്ക് കാണാം. മലയാളിയുടെ വില്ലത്തരവും നര്മവും ഹീറോയിസവും നിഷ്കളങ്കതയും നിസ്സഹായതയും ശൃംഗാരവുമെല്ലാം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് മോഹൻലാൽ എന്ന വിസ്മയം.
എന്നാൽ ലാലേട്ടൻ എന്ന് പറഞ്ഞാൽ മീശ പിരിച്ചെത്തുന്ന തമ്പുരാനെയാണ് ഓർമ്മവരുന്നത്. തിയേറ്ററുകളെ ഇളക്കി മറിക്കുന്ന കുറിക്കു കൊള്ളുന്ന ഡയലോഗുകളും ആക്ഷന് രംഗങ്ങളും മലയാളി പ്രേക്ഷകരെ അന്നും ഇന്നും ഹരംകൊള്ളിക്കുന്നു. മലയാളികളുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ചത് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടായിരുന്നു. ആറാം തമ്പുരാന് പുറമെ, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് ഈ കൂട്ടുകെട്ടിൽ നിന്ന് ലഭിച്ചു.
നരസിംഹം എന്ന സിനിമയിലെ ചില മാസ് രംഗങ്ങൾ ഉണ്ട്. അതിനൊപ്പം “ധ്യാനം ദേയം നരസിംഹം” ബാക്ക്ഗ്രൗണ്ട് സ്കോർ. ഇതിലെ രംഗംങ്ങൾ ലാലേട്ടന്റെ ഐക്കോണിക്ക് ഐറ്റം തന്നെയാണ്. മോഹൻലാലിന് മാത്രം സാധിക്കുന്ന ചില മാസ്സ് രംഗങ്ങൾ നരസിംഹത്തിൽ ഷാജി കൈലാസ് ഒരുക്കിയിട്ടുണ്ടായിരുന്നു. നരസിംഹം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ചിത്രമായതിന് കാരണവും ആ രംഗംങ്ങളാണ്.
സിനിമയുടെ ഒരു ഭാഗത്ത് കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട് സംവിധായകൻ. തുടക്കത്തിൽ ഭാസ്കരനുമായുള്ള ഏറ്റുമുട്ടലിന് മുന്നേയുള്ള സീൻ അത്രയ്ക്ക് മാസാണ്. രണ്ട് നിമിഷംകൊണ്ട് ലാലേട്ടന്റെ മുഖചത്തേക്ക് ഒരു ക്ലോസ് ആപ്പ് ഷോട്ട് പോകുന്നതും,സിംഹവുമായിലാലേട്ടന്റെ മുഖം ബ്ലെണ്ട് ചെയ്യുന്നതും പിന്നീട് വാച്ച് അഴിക്കുന്നതും വളരെ ആവേശം ജനിപ്പിക്കുന്നവയാണ്. വലിയ ബാക്ക്ഗ്രൗണ്ട് സ്കോർ ഒന്നുമില്ലാതെ തന്നെ വെറും രംഗങ്ങൾകൊണ്ട് മാത്രം സംവിധായകൻ മാസ്സ് സൃഷ്ടിച്ചിരുന്നു.
ഇതിലും ആവേശം ജനിപ്പിക്കുന്ന മറ്റൊരു സീനാണ് നടി കനകയുടെ വീട്ടിൽ നടക്കുന്ന രംഗം. എൻഎഫ് വർഗീസ്, കനകയുടെ വീട്ടുസാധനങ്ങൾ എടുത്ത് പുറത്ത് കളയുന്നതാണ് സീൻ. സീനിൽ മോഹൻലാൽ എത്തുമ്പോഴുളള കനകയുടെ വാക്കുകൾ ശ്രദ്ധേയമാണ് “ആരുമില്ലാത്തവർക്ക് ദൈവം ഉണ്ട്” എന്നാണ് ആ ഡയലോഗ്. സംവിധാന മികവിൽ ആറാം തമ്പുരാൻ ആയിരുന്നെങ്കിലും നരസിംഹത്തിലെ ഓരോ രംഗവും മാസ്സ് കൊണ്ട് നിറഞ്ഞ ഹീറോ ചിത്രമായിരുന്നു നരസിംഹം.
Comments