ജപ്പാനിൽ 1 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് ‘ആർആർആർ’ ചിത്രം. 2022 ഒക്‌ടോബർ മുതൽ ആർആർആർ എന്ന ചിത്രം ജപ്പാനിൽ തുടർച്ചയായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് 1 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയെന്ന നാഴികക്കല്ല് ‘ആർആർആർ’ പിന്നിട്ടത്. ജപ്പാനിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ആർആർആർ മാറുകയും ചെയ്തു. ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രവും ആർആർആർ തന്നെയാണ്.
ജപ്പാനിലെ 44 നഗരങ്ങളിലും 47 സംസ്ഥാനങ്ങളിലുമായി 209 സ്‌ക്രീനുകളിലും 31 ഐമാക്‌സ് സ്‌ക്രീനുകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. വെറും 164 ദിവസത്തിനുള്ളിൽ 10 ലക്ഷം പ്രേക്ഷകർ ചിത്രം കണ്ടതായും സിനിമ വീണ്ടും മുന്നേറുകയാണെന്നും ആർആർആർ സിനിമയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പങ്കുവെച്ചു.
#RRRMovie records 1 Million+ footfall in 164 Days and continues its rocking run ❤️ 🙌🏻 #RRRinJapan. pic.twitter.com/1nKvXbXUTN
— RRR Movie (@RRRMovie) April 4, 2023
ഈ നേട്ടം ആഘോഷിച്ച് സിനിമയുടെ സംവിധായകൻ എസ് എസ് രാജമൗലി ട്വിറ്ററിൽ ഒരു കുറിപ്പ് പങ്കുവെച്ചു. ”അന്ന്, ഒരു സിനിമ 100 ദിവസം, 175 ദിവസം, മുതലായവ ഓടുന്നത് വലിയ കാര്യമായിരുന്നു. കാലക്രമേണ ബിസിനസ്സ് ഘടന മാറി … ആ പ്രിയപ്പെട്ട ഓർമ്മകൾ ഇല്ലാതായി … പക്ഷേ ഇന്ന് ജാപ്പനീസ് ആരാധകർ ഞങ്ങളെ ആഹ്ലാദിപ്പിക്കുന്നു ..ഒരുപാട് സ്‌നേഹം ജപ്പാൻ … അരിഗാറ്റോ ഗോസൈമാസു’- എന്നാണ് ട്വീറ്റ്. മറ്റൊരു ട്വീറ്റിൽ അദ്ദേഹം ജാപ്പനീസ് പ്രേക്ഷകർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Back in those days, a film running for 100days, 175 days etc was a big thing. The business structure changed over time…Gone are those fond memories…
But the Japanese fans are making us relive the joy ❤️❤️
Love you Japan… Arigato Gozaimasu…🙏🏽🙏🏽 #RRRinJapan #RRRMovie pic.twitter.com/bLVeSstyIa
— rajamouli ss (@ssrajamouli) January 28, 2023
Showered with 1 Million hugs from japanese fans.. Arigato Guzaimasu.. #RRRinJapan
日本のファンから100万回以上ハグをいただきました。ありがとうございます。
🥹🥹🥹🤗🤗🤗🙏🏻🙏🏻🙏🏻
— rajamouli ss (@ssrajamouli) April 4, 2023
ജപ്പാനിൽ മാത്രമല്ല മറ്റുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ആർആർആറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ മാസം ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം നേടി ആർആർആറിലെ ‘നാട്ടു നാട്ടു’ ഓസ്‌കറിൽ മുത്തമിട്ടിരുന്നു.
Comments