കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ പൂർണമായി കത്തിനശിച്ചു. കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതിക്ഷേത്രത്തിന്റെ ശ്രീകോവിലാണ് കത്തി നശിച്ചത്. പൂരഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും മടങ്ങിയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ശ്രീകോവിൽ പൂർണമായും കത്തി നശിച്ചു.
തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. മണിക്കൂറുകളോളം തീപിടിച്ചതായാണ് വിവരം. വിളക്കിൽ നിന്ന് തീ പടർന്നതാകാം കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments