പ്രചാരണം നടത്തുന്നുവെങ്കിൽ അത് ബിജെപിക്ക് വേണ്ടി മാത്രം; ബസവരാജ ബൊമ്മൈയ്ക്ക് വേണ്ടി ഞാൻ ഇറങ്ങും; നിലപാട് വ്യക്തമാക്കി നടൻ കിച്ച സുദീപ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രചാരണം നടത്തുന്നുവെങ്കിൽ അത് ബിജെപിക്ക് വേണ്ടി മാത്രം; ബസവരാജ ബൊമ്മൈയ്‌ക്ക് വേണ്ടി ഞാൻ ഇറങ്ങും; നിലപാട് വ്യക്തമാക്കി നടൻ കിച്ച സുദീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 02:54 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിൽ ചേർന്നേക്കുമെന്നും കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കായി ഇരുവരും പ്രചരണത്തിന് ഇറങ്ങുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, ബിജെപിക്കായി താൻ പ്രചരണം നടത്തുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സൂപ്പർസ്റ്റാർ കിച്ച സുദീപ്. കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് വന്ന ഭീഷണി കത്തിനെപ്പറ്റിയും കിച്ച സുദീപ് പ്രതികരിച്ചു.

‘പാർട്ടിയെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. എന്റെ ജീവിതത്തിൽ എന്നെ പിന്തുണച്ച നിരവധി ആളുകളുണ്ട്, അവരിൽ ഒരാൾ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയാണ്. അതുകൊണ്ട് ഞാൻ ബിജെപിക്ക് പിന്തുണ നൽകും. പാർട്ടിക്ക് വേണ്ടിയല്ല, അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുമുണ്ട്. മുഖ്യമന്ത്രി ബൊമ്മൈയുമായി എനിക്ക് ആഴത്തിലുള്ള ആത്മബന്ധമുണ്ട്. അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും’.

‘എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചിരുന്നു. ആരാണ് എനിക്ക് അത് അയച്ചതെന്ന് നന്നായി അറിയാം. സിനിമാ മേഖലയിലുള്ള ഒരാളിൽ നിന്നാണ് അത് വന്നത്. അവർക്കുള്ള മറുപടി ഉചിതമായ സമയത്ത് ഞാൻ നൽകിയിരിക്കും. എന്റെ പ്രയാസകരമായ സമയങ്ങളിൽ എന്റെ കൂടെ നിൽക്കുന്നവർക്ക് അനുകൂലമായാണ് ഞാൻ പ്രവർത്തിക്കുക. ജീവിതത്തിൽ പലതവണ വ്യക്തിപരമായി മുഖ്യമന്ത്രി ബൊമ്മൈ എന്നെ സഹായിച്ചിട്ടുണ്ട്. പ്രചാരണം നടത്തുന്നുവെങ്കിൽ അത് ബിജെപിക്ക് വേണ്ടി മാത്രമാകും’ എന്നും കിച്ച സുധീപ് പറഞ്ഞു.

Tags: Karnataka
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies