പ്രധാനമന്ത്രി മോദി 'രാഷ്ട്രതന്ത്രജ്ഞൻ', എപ്പോഴും തന്റെ നല്ല സുഹൃത്ത് ; രാഹുലിനും കോൺഗ്രസിനും ഇതിലൊരു സന്ദേശമുണ്ട് ; ഗുലാം നബി ആസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി മോദി ‘രാഷ്‌ട്രതന്ത്രജ്ഞൻ’, എപ്പോഴും തന്റെ നല്ല സുഹൃത്ത് ; രാഹുലിനും കോൺഗ്രസിനും ഇതിലൊരു സന്ദേശമുണ്ട് ; ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 05:08 pm IST
Ghulam Nabi Azad PM Modi

Ghulam Nabi Azad PM Modi

FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി : നരേന്ദ്ര മോദി എപ്പോഴും നല്ല സുഹൃത്തായിരുന്നെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. താൻ സ്വയം പ്രതിപക്ഷ നേതാവായി കണക്കാക്കുന്നില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.

നരേന്ദ്ര മോദിയെ ‘രാഷ്‌ട്രതന്ത്രജ്ഞൻ’ എന്ന് പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തങ്ങൾ വെറും എതിരാളികൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി എപ്പോഴും നല്ല സുഹൃത്തായിരുന്നു. ആ അർഥത്തിൽ അദ്ദേഹം വിശാലമനസ്കനാണെന്ന് താൻ കരുതുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നുമാണ് നരേന്ദ്ര മോദിയെ പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം കഴിഞ്ഞ ​ദിവസം ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘രാഷ്‌ട്രതന്ത്രജ്ഞൻ’ എന്ന് വിളിച്ച് പുകഴ്‌ത്തുകയും കോൺഗ്രസിനെ വിമർശിക്കുയും ചെയ്തിരുന്നു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് ഗുലാം നബി കോൺഗ്രസിനെ വിമർശിച്ചത്. കോൺഗ്രസ് ജനങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് അദ്ദേഹം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. പാരമ്പര്യം ജീനുകൾ വഴി മാത്രം ലഭിക്കില്ലെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് പരോക്ഷമായി വിമർശനം കൂടി മുൻ കോൺഗ്രസുകാരൻ കൂടിയായ ഗുലാം നബി നടത്തി.

ആർട്ടിക്കിൾ 370, സി‌എ‌എ, ഹിജാബ് തുടങ്ങിയ വിഷയങ്ങളിൽ ഞാൻ പ്രധാനമന്ത്രിയെ കഠിനമായി വിമർശിച്ചു , എന്നാൽ അദ്ദേഹം ഒരിക്കലും പ്രതികാര ബോധത്തോടെ രാഷ്‌ട്രീയത്തിൽ പെരുമാറിയിട്ടില്ല . ഇതിന്റെ ക്രെഡിറ്റ് ഞാൻ അദ്ദേഹത്തിന് നൽകണം. പ്രധാനമന്ത്രി എപ്പോഴും ഒരു ലിബറൽ രാഷ്‌ട്രീയക്കാരനെപ്പോലെയാണ് , ഒരു രാഷ്‌ട്രതന്ത്രജ്ഞനെപ്പോലെയാണ് പെരുമാറിയിരുന്നത്.

ഗുലാം നബി ആസാദിന്റെ ആത്മകഥയിൽ തന്റെ പഴയ സഹപ്രവർത്തകരായ ജയറാം രമേഷ്, സൽമാൻ ഖുർഷിദ് തുടങ്ങിയ നേതാക്കൾക്കെതിരെ അദ്ദേഹം നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസിന് താഴെത്തട്ടിലുള്ള നേതാവില്ലെന്നും അദ്ദേഹം പറയുന്നു . ഗുലാം നബി ആസാദ് തന്റെ രാഷ്‌ട്രീയ അനുഭവങ്ങളും 50 വർഷത്തെ നിരവധി സംഭവങ്ങളും ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്.

Tags: Narendra ModiCongressrahulGhulam Nabi Azad
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies