ന്യൂഡൽഹി ; അടുത്ത പതിറ്റാണ്ടുകളിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയാണെന്നും ആസാദ് കുറ്റപ്പെടുത്തി.
ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 7 വർഷത്തിനിടെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 70 പ്രസംഗം നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം അവഗണിച്ച് അദ്ദേഹം തന്നോട് അനുഭാവപൂർവം പെരുമാറി . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചിട്ടുണ്ട്. മാറ്റങ്ങളിലൂടെ പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ രാഹുലും കൂട്ടരും മാറ്റത്തിന് തയാറായിരുന്നില്ല.
പ്രധാനമന്ത്രി വിളിച്ച അത്താഴ വിരുന്നുകളിൽ പങ്കെടുക്കാതിരുന്നത് അനുചിതമായെന്നും അദ്ദേഹം പറഞ്ഞു .
Comments