വനം വകുപ്പിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി; തട്ടിക്കൂട്ട് ജോലികൾ നടത്തുന്നത് കരാറുകാരും തൊഴിലാളികളും ഒന്നിച്ച്; വിവരാവകാശ രേഖ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനം വകുപ്പിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി; തട്ടിക്കൂട്ട് ജോലികൾ നടത്തുന്നത് കരാറുകാരും തൊഴിലാളികളും ഒന്നിച്ച്; വിവരാവകാശ രേഖ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 03:40 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിൽ ഫയർ ലൈൻ തെളിക്കലിന്റെ ഭാഗമായി വൻ സാമ്പത്തിക തിരിമറി. ബിനാമികളെ മുൻനിർത്തിയാണ് ഉദ്യോഗസ്ഥർ പണം തട്ടിയിരിക്കുന്നത്. എന്നാൽ പണം കൈക്കലാക്കിയതിന് ശേഷം നിർദേശ പ്രകാരമുള്ള ജോലികൾ പൂർത്തികരിക്കാറില്ലായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 7,000 രൂപയിൽ താഴെ മാത്രമായിരുന്നു വേതനം ലഭിക്കുന്നത്. എന്നാൽ ഇതിനായുള്ള കരാറിന് നൽകുന്നത് 40,000 രൂപയായിരുന്നു.

വണ്ടിപ്പെരിയാർ വള്ളക്കടവ് പുതുവൽ അനൂപ് പിഎസ് ആണ് വിവരാവകാശ നിയമപ്രകാരം രേഖകൾ പുറത്ത് കൊണ്ടുവന്നത്. സംഭവത്തിന് പിന്നാലെ തങ്ങളെ ഉപദ്രവിക്കരുതെന്ന ആവശ്യവുമായി ഉദ്യോഗസ്ഥരും കരാറുകാരും സമീപിച്ചതായും അനൂപ് വ്യക്തമാക്കി. വെസ്റ്റ് ഡിവിഷനിലെ നാലാം മൈൽ മുതൽ ഉപ്പുപാറ താവളം വരെയുള്ള റോഡിന്റെ ഇരുവശത്തുമായി അഴുത, പമ്പ എന്നീ റേഞ്ചുകളിലായി 20 കീലോമീറ്റർ ഭാഗത്താണ് ഫയർ ലൈൻ തെളിച്ചത്. കിലോമീറ്ററിന് 40,000 രൂപയുടെ കരാറിനാണ് ജോലി നൽകുന്നത്. മൂങ്കലാർ കരോട്ട് കൊച്ചുപറമ്പിൽ ടി സുനിലാണ് കരാറെടുത്തിരിക്കുന്നത്.

എന്നാൽ ഇതിന് തുടർച്ചയായി വീണ്ടും ഉപകരാർ നൽകും. ഉപകരാർ എടുക്കുന്നവരിൽ പലരും വനം വകുപ്പിലെ താൽക്കാലിക വാച്ചർമാരാണ്. ഇവ രണ്ടും നിയമലംഘനത്തിൽ ഉൾപ്പെടുന്ന നടപടികളാണ്. ഒരു കിലോമീറ്റർ ഫയർ ലൈൻ തെളിയ്‌ക്കുന്നവർക്ക് ലഭിക്കുക 7,000 മുതൽ 10,000 രൂപ വരെ മാത്രമാണ്. ഇതിൽ ഉപകരാറുകാരന്റെ ലാഭവും ഉൾപ്പെടുന്നുണ്ട്. 5.2 മീറ്റർ വീതിയിൽ റോഡിനോട് ചേർന്നുള്ള ഭാഗം വൃത്തിയാക്കി തൂമ്പകൊണ്ട് ഇരുവശവും ആറടിയിൽ ചെത്തി തെളിച്ച് മദ്ധ്യഭാഗത്തായി കൂട്ടിയിട്ട് തീ കത്തിച്ച് കളയുകയാണ് ചെയ്യേണ്ടത്. ഇതിന് തൂമ്പ പോലുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. എന്നാൽ ഇവ വൃത്തിയാക്കുന്നത് പുല്ല് വെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ്. ഒരു ദിവസം മൂന്ന് മുതൽ ആറ് വരെ കിലോമീറ്റർ ദൂരമാണ് വൃത്തിയാക്കുക. തൊട്ടടുത്ത ദിവസമെത്തി ഇവ കത്തിച്ചു കളയും. ഇതോടെ ജോലി തീരും.

അവശേഷിക്കുന്ന 33,000 രൂപയിൽ കരാറുകാരന് 10,000 രൂപ വരെ ലഭിക്കും. ബാക്കി പണം എവിടേയ്‌ക്ക് എന്നതിൽ ഉത്തരമില്ല. ഒരു കിലോമീറ്ററിന് നാൽപ്പത് തൊഴിൽ ദിനവും കോൺട്രാക്ടറുടെ ലാഭം 10 ശതമാനവും കണക്ക് കൂട്ടിയാണ് 44,000 രൂപ നിശ്ചയിക്കുക. വെസ്റ്റ് ഡിവിഷനിൽ വിവിധ റേഞ്ചുകളിലായി 100 കിലോമീറ്റർ പരിധിയിൽ ഫയർലൈൻ ജോലികൾ നടന്നിട്ടുണ്ട്.

 

Tags: IdukkiPERIYAR
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies