എലത്തൂർ തീവെപ്പ്; ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ; ലക്ഷ്യമിട്ടത് വൻ ആക്രമണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എലത്തൂർ തീവെപ്പ്; ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ; ലക്ഷ്യമിട്ടത് വൻ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 11:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എലത്തൂർ തീവെപ്പ് കേസിൽ ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസിയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തം നിലയ്‌ക്കല്ലെന്നും ഇയാളെ കേരളത്തിൽ എത്തിച്ചതാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തി.

ട്രെയിനിലെ ബോഗി പൂർണമായും കത്തിക്കാനാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും ഇതിലൂടെ വലിയ ആക്രമണമാണ് പദ്ധതിയിട്ടിരുന്നതെന്നും വിവിധ കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഇന്റലിജൻസ് ബ്യൂറോ (ഐബി) ആണ് കേസിൽ കൂടുതൽ അന്വേഷണം നടത്തി കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎയും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് ഏജൻസികളും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭീകരബന്ധം തെളിഞ്ഞത്.

ഇയാളെ കേരളത്തിലെത്തിക്കാൻ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിന് വലിയ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തീവെപ്പിന് പിന്നിൽ ആസൂത്രിതമായ പ്രവർത്തനങ്ങളുണ്ടെന്നും ഇതിനായി വൻസംഘം പ്രവർത്തിച്ചിട്ടുണ്ടെന്നു കേന്ദ്ര ഏജൻസി വ്യക്തമാക്കുന്നു. ഷാരൂഖ് സെയ്ഫിയ്‌ക്ക് ആശയപരമായ പ്രചോദനങ്ങൾ നൽകിയതിന് പിന്നിലും വൻസംഘമുണ്ട്. കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിലും ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തതിലും വൻ ആസൂത്രണമുണ്ട്.

ട്രെയിനിലെ ഒരു ബോഗി പൂർണമായി കത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി മൂന്ന് കുപ്പി പെട്രോൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നതായതാണ് വിവരം. എന്നാൽ പദ്ധതി എവിടെയോ പാളി. ആസൂത്രണം ചെയ്തത് പോലെ കൃത്യം നടപ്പാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. വൻ ആക്രമണങ്ങൾ നടത്താനുള്ള പരിചയകുറവാണ് പദ്ധതി നടപ്പാക്കാൻ കഴിയാത്തതിന് പിന്നില്ലൊന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. കൃത്യം നടത്താനായി ഷാരൂഖിനെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

കേസിൽ കേരള പോലീസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് ഉണ്ടായതെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. കേസ് എൻഐഎയ്‌ക്ക് വിടാൻ കേരള പോലീസോ സംസ്ഥാന സർക്കാരോ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം ഭീകരബന്ധം തെളിഞ്ഞാൽ മാത്രം കേസ് എൻഐഎയ്‌ക്ക് കൈമാറാമെന്നാണ് കേരള പോലീസിന്റെ തീരുമാനം എന്നാണ് സൂചന. എന്നാൽ തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ കേന്ദ്ര മന്ത്രാലയത്തിന് നൽകനാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം.

Tags: Terror AttackElathoor Train Attack
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies