നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യം കൊണ്ടുവരുമോ..? ഭാഗം രണ്ട്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യം കൊണ്ടുവരുമോ..? ഭാഗം രണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 06:34 pm IST
FacebookTwitterWhatsAppTelegram

നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യം കൊണ്ടുവരുമോ..? ഭാഗം രണ്ട്

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

 https://janamtv.com/80677799/

മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ നാല് : സ്ഥിരതയുടെയും വിശ്വാസത്തിന്റെയും നമ്പറാണ് നാല്. അതുകൊണ്ടുതന്നെ ബാങ്കിംഗ് പ്രൊഫഷണലുകള്‍, അക്കൗണ്ടിംഗ് അല്ലെങ്കില്‍ സി.എ, അഭിഭാഷകര്‍ എന്നിവര്‍ക്ക് ഭാഗ്യം നല്‍കുന്നതാണ് നാല്. വിശ്വാസ്യത, പ്രശസ്തി എന്നിവ ആവശ്യമുള്ള ബിസിനസുകള്‍ക്ക് ഈ നമ്പര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഒപ്പം കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർക്ക് അനുയോജ്യമായ സംഖ്യയാണിത്. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളിലാണെങ്കില്‍ ഈ നമ്പര്‍ പല തരത്തിലും സഹായിക്കും.

മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ അഞ്ച്: ധൈര്യത്തിന്റെയും സാഹസികതയുടെയും നമ്പറാണ്. സ്വാതന്ത്ര്യ മോഹികൾക്കും ഒറ്റക്കുതാമസിക്കാൻ ആഗ്രഹിക്കുന്നവർക്കും ചേർന്ന ഒരു നമ്പറുമാണ്. വില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ നമ്പര്‍ മികച്ചതാണ്. ഈ നമ്പറിനെ യാത്രക്കാരുടെ സംഖ്യ എന്നും വിളിക്കുന്നു. അതിനാല്‍ ധാരാളം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ നമ്പര്‍ ഏറ്റവും അനുയോജ്യമായതായിരിക്കും. ഇത് കുടുംബസ്ഥര്‍ക്ക് നല്ലൊരു സംഖ്യയല്ല. കുടുംബങ്ങള്‍ക്ക് വേണ്ട അച്ചടക്കവും ഉത്തരവാദിത്തവും ഈ സംഖ്യ നല്‍കുന്നില്ല.

മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ ആറ്: ഒത്തൊരുമയുടെ നമ്പറാണ്. അതുകൊണ്ടുതന്നെ കുടുംബസ്നേഹികൾക്ക് ഈ നമ്പർ നല്ല ഫലം കൊണ്ടുത്തരും. ഒപ്പം സൗഹൃദ ബന്ധങ്ങൾക്ക് കൂടുതൽ ശക്തിയും ഊഷ്മളതയും പകരുന്ന സംഖ്യയുമാണ് ആറ്. രണ്ടാം നമ്പറിനു പുറമെ കുടുംബസ്ഥര്‍ക്ക് യോജിച്ച സംഖ്യ. ഈ നമ്പര്‍ വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഊര്‍ജ്ജം നല്‍കുന്നു.ഇത് നിങ്ങളുടെ കുടുംബത്തിന് സംരക്ഷണവും കരുതലും നല്‍കുന്നു. ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. കല, സംഗീതം, അഭിനയം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ നമ്പര്‍ അനുയോജ്യമാണ്. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഈ നമ്പര്‍ സഹായിക്കും. എന്നാല്‍ പ്രണയബന്ധങ്ങള്‍ ഇല്ലാത്ത അവിവാഹിതര്‍ക്ക് ഈ നമ്പര്‍ ഉചിതമല്ല. ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യുന്നവര്‍ക്കു അനുയോജ്യമായ നമ്പർ ആണ്.

മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ ഏഴ്: മൊബൈൽ സംഖ്യ ആയി വന്നാൽ അവർ നിഗൂഢമായ സ്വഭാവം ഉള്ളവരായി നമുക്കു തോന്നും. എന്നാൽ ഏറ്റവും ശക്തവും നിഗൂഢവുമായ നമ്പറാണിത്. ഈ സംഖ്യയെ നിഗൂഢതകളുടെ സംഖ്യ എന്നും ആത്മീയതയുടെ സംഖ്യ എന്നും വിളിക്കുന്നു. പഠനത്തിൽ താല്പര്യമുള്ള വിദ്യാർഥികൾക്കും തത്വചിന്തകർക്കും അനുയോജ്യമായ നമ്പറാണിത്. ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്തിനു സഹായകമാകുന്ന നമ്പറാണിത്. ഒരു മാനസികരോഗ വിദഗ്ധര്‍, വാസ്തു വിദഗ്‌ദ്ധന്‍, അല്ലെങ്കില്‍ നിഗൂഢതയിലേക്ക് നയിക്കുന്ന മറ്റേതെങ്കിലും തൊഴില്‍ മേഖലയിലാണെങ്കില്‍ ഏഴാം നമ്പര്‍ ഏറ്റവും മികച്ച സംഖ്യയാണ്. ഗവേഷകര്‍ക്കും ഈ സംഖ്യ അനുയോജ്യമാണ്. എന്നാല്‍ ശാരീരിക ജോലിയില്‍
ഏര്‍പ്പെടുന്നവര്‍ക്ക് ഈ സംഖ്യ നല്ലതല്ല. ബിസിനസ്സുകാര്‍ക്കും ഈ നമ്പര്‍ നല്ലതല്ല.

മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ എട്ട് : എട്ടാണ് മൊബൈൽ സംഖ്യ ആയി വരുന്നത് എങ്കിൽ ന്യൂമറോളജിയിലെ മറ്റേതൊരു സംഖ്യയും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത
വെല്ലുവിളികളും തടസ്സങ്ങളും ഇത് നല്‍കിയേക്കാം. എട്ടിന്റെ പണി എന്നൊക്കെ കേട്ടിട്ടില്ലേ. പക്ഷെ ആ എട്ടിന്റെ പണി നിങ്ങൾ നേരിട്ടാൽ അതിനുമപ്പുറം ഒരു വിജയം നിങ്ങളെ കാത്തിരിക്കുന്നു. അതിനാല്‍ ഈ നമ്പര്‍ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക എഴുതുമ്പോൾ എളുപ്പമുള്ളതും മനോഹരവുമായ നമ്പറാണ് എട്ട്. ജീവിതത്തിലും തൊഴിലിലും ഉന്നതി ആഗ്രഹിക്കുന്നവർക്ക് ഈ നമ്പർ അനുയോജ്യമാണ്.
ബിസിനസുകാർക്ക് മികച്ച നേട്ടം കൈവരിക്കാൻ ഈ നമ്പർ നല്ലതാണ്. ഈ സംഖ്യ രാഷ്‌ട്രീയക്കാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും നല്ലതാണ്. എന്നാല്‍ രാഷ്‌ട്രീയത്തില്‍ ചേരാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ നമ്പര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുംബിസിനസ്സുകാര്‍, അഭിഭാഷകര്‍, വിദ്യാഭ്യാസ ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കും ഈ നമ്പര്‍ നല്ല ഫലം നല്‍കുന്നു. എന്നാല്‍ ആത്മീയര്‍ക്ക് നല്ലതല്ല.

മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ ഒൻപത് : ഭാഗ്യനമ്പറായി ലോകം മുഴുവൻ കണക്കാക്കപ്പെടുന്ന നമ്പറാണ് ഒൻപത് .ഇത് നിസ്വാര്‍ത്ഥ സേവനത്തെയും ആദര്‍ശവാദത്തെയും
ദയയുള്ള മനസ്സിനെയും സൂചിപ്പിക്കുന്നു ഈ നമ്പര്‍ പണവും സമ്പത്തും ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പത്രങ്ങള്‍, മാസികകള്‍, എന്‍.ജി.ഒകള്‍ പോലുള്ളവര്‍ക്ക് ഈ നമ്പര്‍ നല്ലതാണ്. ഈ നമ്പറിന് പെട്ടെന്ന് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കഴിയും. അതേസമയം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് ഈ നമ്പർ ചേരില്ല.

മേൽ പറഞ്ഞതൊക്കെയും തന്നെ പൊതു ഫലങ്ങൾ ആണ്. ജനനത്തീയതി സമയം ദിനം നോക്കി തൊഴിൽ മേഖല നോക്കി കുടുംബ ഭദ്രത, സന്താനം ഒക്കെ ഗ്രഹിച്ചു വേണം ആവശ്യമായ ഗുണകരമായ മൊബൈൽ നമ്പർ തിരഞ്ഞെടുക്കാൻ. നിർദേശിച്ച പ്രകാരം മൊബൈൽ നമ്പർ തിരഞ്ഞെടുത്താൽ പിറ്റേന്ന് മുതൽ രാജാവ് ആകും എന്നല്ല, മറിച്ചു ഇപ്പോൾ ഉള്ള തടസങ്ങൾ ദുരിതങ്ങൾ ദുരന്താനുഭങ്ങൾ കുറച്ചു കാര്യങ്ങൾ അവരുടെ വഴിക്കു വരുകയും ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യാം. ഭാഗ്യ നമ്പർ കണ്ടെത്തി ഉപയോഗിക്കാൻ തുടങ്ങിയാൽ ചുരുങ്ങിയത് 108 ദിവസം മുതൽ എങ്കിലും ഫലം ലഭിച്ചു തുടങ്ങും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: numerology
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies