തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയെയും അനുകൂലിച്ച് സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന വന്നതിന് പിന്നാലെ കർദ്ദിനാളിനെ അധിക്ഷേപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിലെ ഇടയന്മാരെല്ലാം സുഖിച്ച് ജീവിക്കുന്നവരാണെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേയ്സ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വിവാദമായതോടെ എംപി അത് പിൻവലിക്കുകയും ചെയ്തു.
‘മോദി മികച്ച നേതാവ്, ബിജെപി ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതർ, ബിജെപിയോടുള്ള ജനങ്ങളുടെ താൽപ്പര്യം വർദ്ധിക്കുന്നു’- എന്ന മാർ ജോർജ്ജ് ആലഞ്ചേരിയുടെ പ്രസ്താവന ഫേയ്‌സ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ടാണ് കർദ്ദിനാളിനെ കൊടിക്കുന്നിൽ സുരേഷ് അധിക്ഷേപിച്ചത്.
‘നാട്ടിൽ സുഖിച്ച് ജീവിക്കുന്ന ഇടയന്മാർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എന്താ നടക്കുന്നതെന്ന് ഒന്നു അറിയുന്നത് നല്ലതാണ്’ എന്നാണ് കൊടിക്കുന്നിൽ സുരേഷ് തന്റെ ഫേയ്‌സ്ബുക്കിൽ കുറിച്ചത്. ഇടയന്മാരെല്ലാം സുഖിച്ച് ജീവിക്കുന്നവരാണ് എന്നുള്ള പ്രസ്താവനയ്‌ക്കെതിരെ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തു വന്നു. ഇതോടെയാണ് എംപി തന്റെ പോസ്റ്റ് പിൻവലിച്ചത്.
Comments