രാമഭക്തരുടെ സ്വപ്‌നം പ്രധാനമന്ത്രി സാക്ഷാത്കരിച്ചു: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമഭക്തരുടെ സ്വപ്‌നം പ്രധാനമന്ത്രി സാക്ഷാത്കരിച്ചു: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 05:38 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അയോദ്ധ്യ സന്ദർശനം ആരംഭിച്ചു. ശിവസേന നേതാക്കളും എംപിമാരും എംഎൽഎമാരും സഖ്യകക്ഷിയായ ബിജെപിയുടെ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ന് ഉച്ചയോടെ അയോദ്ധ്യയിലെത്തിയ ഷിൻഡെ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിലെത്തുകയും പ്രണാമം അർപ്പിക്കുകയും ചെയ്തു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഷിൻഡെ വിലയിരുത്തി.

ശിവസേനാ സ്ഥാപകൻ ബാൽസാഹേബ് താക്കറെയുടെയും കോടിക്കണക്കിന് രാമഭക്തരുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ഷിൻഡെ അറിയിച്ചു. അയോദ്ധ്യ ഞങ്ങൾക്ക് വിശ്വാസത്തിന്റെ കാര്യമാണെന്നും രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയതിന് പ്രധാനമന്ത്രി മോദിയോട് ഞാൻ നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിച്ച അദ്ദേഹം ഞായറാഴ്ച ഉച്ചയ്‌ക്ക് അയോദ്ധ്യയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

‘അയോദ്ധ്യയിൽ ഒരു മഹത്തായ ദിവ്യ രാമക്ഷേത്രം നിർമ്മിക്കുക എന്നത് കോടിക്കണക്കിന് രാമഭക്തരുടെ സ്വപ്നമായിരുന്നു അത് പ്രധാനമന്ത്രി സാക്ഷാത്കരിച്ചു. മുഖ്യമന്ത്രിയായതിന് ശേഷം ഞാൻ ആദ്യമായി ഇവിടെയെത്തി. ഞങ്ങൾക്ക് ശ്രീരാമന്റെ അനുഗ്രഹമുണ്ട്. ഭഗവാന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ അമ്പിന്റെയും വില്ലിന്റെയും ചിഹ്നവും പാർട്ടിയുടെ പേരും ലഭിച്ചു. രാമക്ഷേത്രം ഞങ്ങൾക്ക് രാഷ്‌ട്രീയ വിഷയമല്ല, ഞങ്ങളുടെ വിശ്വാസമാണ്.’ -മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്തിന്റെ 20-ാം മുഖ്യമന്ത്രിയായ ശേഷം ഷിൻഡെ ആദ്യമായാണ് അയോദ്ധ്യയിൽ സന്ദർശനം നടത്തുന്നത്. കഴിഞ്ഞ ദിവസം ലക്നൗ വിമാനത്താവളത്തിൽ എത്തിയ ഷിൻഡെയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് സ്വീകരിച്ചിരുന്നു. ഇവിടുത്തെ അന്തരീക്ഷം കണ്ടതിൽ സന്തോഷവും സംതൃപ്തിയും ഉണ്ടെന്ന് ഷിൻഡെ കൂട്ടിചേർത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും മറ്റു മന്ത്രിമാരോടും അദ്ദേഹം നന്ദിയും പറഞ്ഞു

സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം രാമജന്മഭൂമിയിലെ സരയൂ നദീതീരത്ത് നടക്കുന്ന മഹാആരതിയിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് യോഗി ആദിത്യനാഥുമായി ഷിൻഡെ കൂടിക്കാഴ്ച നടത്തും. പിന്നീട് ഞായറാഴ്ച രാത്രി മുംബൈയിലേക്ക് മടങ്ങും.

കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ ഷിൻഡയെ സ്വീകരിക്കാനായി രണ്ട് ട്രെയിനുകളിലായാണ് നിരവധി ശിവസൈനികർ എത്തിയിരുന്നത്. 2018 നവംബർ 24 മുതൽ 2020 മാർച്ച് 7 വരെ മുഖ്യമന്ത്രിയായിരുന്നു ഉദ്ധവ് താക്കറെ രണ്ട് പ്രാവശ്യം അയോദ്ധ്യയിൽ സന്ദർശനം നടത്തിയിരുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാഡി( എംവിഎ) സർക്കാരിനെ അട്ടിമറിച്ചതിന് ശേഷം 2022 ജൂലൈ 7-നാണ് ഷിൻഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Tags: Narendra Modiayodhya
ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

Latest News

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies