കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും അഞ്ജാതർ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ ആദ്യം കൊണ്ടുപോയത് വയനാട്ടിലേക്ക്. വയനാട്ടിൽ നിന്നും കൊണ്ട് പോയത് കരിപ്പൂരിലേക്ക്. ഇതിന് ശേഷമാണ് വിവരമൊന്നും ലഭിക്കാത്തത്. തട്ടികൊണ്ട് പോയ വെള്ളകാറിനായി തിരച്ചിൽ തുടരുകയാണ്. സ്വർണ്ണ കടത്ത് സംഘവും ഹവാല ഇടപാടുകാരും തമ്മിലുള്ള ബന്ധമാണ് ഇതിന് പിന്നിലെന്നാണ് സൂചനകൾ.
പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ്ഷാഫിയെയാണ് രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയത്. വിദേശത്തെ സാമ്പത്തിക ഇടപാടിന് ഷാഫി മദ്ധ്യസ്ഥത വഹിച്ചതാകാണ് സംഭവത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഷാഫി ദുബായിലെത്തിയ ശേഷം കൊടുവള്ളി സ്വദേശി സാലിയുമായി ഒരു കോടിയിൽപ്പരം ഹവാല ഇടപാട് നടത്തിയെന്നും കണ്ടെത്തി. ഇത് പിന്നീട് തർക്കത്തിലാകുകയും ചെയ്തു.
സാലി നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും, ഒരു മാസം മുൻപ് ചിലർ ഷാഫിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കുകയും ചെയ്തിരുന്നു.
സ്വർണക്കടത്ത്, ഹവാല ഇടപാടുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്‌തു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഏപ്രിൽ ഏഴിന് രാത്രി ഒൻപത് മണിയോടെയാണ് കാറിലെത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്.
Comments