നെയ്‌വിളക്കെരിയുമ്പോൾ; സ്ത്രീ മേൽക്കോയ്മകൾക്കു മുന്നിലെ പുരുഷനിസ്സഹായതയുടെ കഥ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Literature

നെയ്‌വിളക്കെരിയുമ്പോൾ; സ്ത്രീ മേൽക്കോയ്മകൾക്കു മുന്നിലെ പുരുഷനിസ്സഹായതയുടെ കഥ

Janam Web Desk by Janam Web Desk
Apr 10, 2023, 03:44 pm IST
FacebookTwitterWhatsAppTelegram

പാലക്കാടിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട , ഗ്രാമീണ ഭംഗിയിൽ ഒപ്പിയെടുത്ത ഇഴകൾ പേർത്തും ചേർത്തും വാർത്തെടുത്ത , സുന്ദര പദങ്ങളാൽ കോർത്തിണക്കിയ നെയ് വിളക്ക്, വായനയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടുന്ന വായനക്കാരന് ഏറെ ജീവിത പാഠങ്ങൾ പകർന്നു നൽകുന്ന , തനിനാടൻ രചനയാണ് . കർക്കശക്കാരനായ പട്ടാളക്കാരൻ പിതാവ് , അധ്യാപക വൃത്തി സ്വപ്നം കണ്ട് മനസ്സിൽ കുഞ്ഞു പ്രണയവും താലോലിച്ച് നടക്കുന്ന സുമുഖനും സുന്ദരനുമായ മകൻ സദാനന്ദൻ , ഇതിനിടയിൽ സ്വന്തം അഭിപ്രായങ്ങൾ നഷ്ടപ്പെട്ട, ശരിതെറ്റുകൾ തിരിച്ചറിയാനാവാതെ ജീവിക്കാൻ പോലും മറന്നു പോയ പഴമയുടെ ഗന്ധമുള്ള അമ്മ. ഭംഗിയായി സ്കെച്ച് ചെയ്ത ഈ ചിത്രങ്ങൾ കഥയിലുട നീളം മനോഹരമായി ജലിച്ചു നിൽക്കുന്നു. ബാല്യകാലസ്മരണകളുടെയും നൻമയുടെയും പ്രതീകമായ സുലൈമാൻ പരോപകാരി സുകുമാരേട്ടൻ , സദാനന്ദന് തണലാകുന്ന ചെട്ടിയാർ , ഒടുവിൽ സദാനന്ദന്റെ ജീവിതത്തിൽ വിളക്കായി വരുന്ന അനാഥത്വത്തിന്റെ ഒറ്റപ്പെടലിൽ കഴിഞ്ഞിരുന്ന വിഷ്ണുപ്രിയ, താളം തെറ്റിയ അയാളുടെ മനസ്സിനെ നേർവഴിയിൽ കൊണ്ടു വന്ന തിരുമേനി ….ഇങ്ങനെ ഓരോരുത്തർക്കുമൊപ്പം കൈരളി ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് കൂടി വായനക്കാരന്റെ മനസ്സിൽ നൊമ്പരമൊ ഇളംതെന്നലായി ഇടം പിടിക്കുന്നു.

സ്വയം തീർക്കുന്ന, ചതിയുടെ ആഴക്കയങ്ങളിൽ മുങ്ങിത്തപ്പി കണ്ണീർ കുടിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇതിലെ പ്രത്യേകതയായി പറയാം. നാട്ടിൻപുറത്തെ സാധാരണക്കാരിയായ ഗായത്രിയെ , ഏറെ ത്യാഗങ്ങളും നഷ്ടങ്ങളും സഹിച്ച് അറിയപ്പെടുന്ന നർത്തകിയാക്കി മാറ്റുവാൻ തന്റെ ജീവിതാഭിലാഷങ്ങൾ കൂടി വഴിയിലുപേക്ഷിക്കുന്ന ഹതഭാഗ്യനായ കഥാനായകൻ അതിനു വേണ്ടി അനുഭവിക്കുന്ന വിഷമവും , ഗായത്രിയുടെയും അമ്മയുടെയും പൊയ്മുഖങ്ങളും ,അതി സാമർത്ഥ്യവും നാട്ടിൻ പുറത്തെ തമോഗർത്തങ്ങളായി അവശേഷിക്കുമ്പോൾ അതിന്റെ ബാക്കിപത്രങ്ങൾ സദാനന്ദനെ ചിത്തഭ്രമത്തിന്റെ ആഴക്കയങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം ആ അമ്മയെയും മകളെയും തീരാ ദു:ഖത്തിലാഴ്‌ത്തുന്നതും അനുവാചക ഹൃദയത്തിൽ നൊമ്പര വേലിയേറ്റത്തിനൊപ്പം മധുര പ്രതികാരത്തിന്റെ സുഖമുള്ള അനുഭവവും പകർന്നു നൽകുന്നു.

ഗായത്രിയോടുള്ള പ്രണയമെന്ന തെറ്റിന്, ക്രൂരമർദ്ദനത്തിനിരയായശേഷം വെള്ളം പോലും നൽകാതെ നാൽക്കാലികൾക്കൊപ്പം തൊഴുത്തിലടക്കപ്പെടുന്ന സദാനന്ദൻ. അവിടെ നിന്നും രക്ഷപ്പെട്ട് പൊള്ളാച്ചിയുടെ തെരുവുകളിലെ ദുരവസ്ഥകളിലൂടെ ജീവിതം മുന്നോട്ടിഴയുമ്പോൾ കനക എന്ന അപഥസഞ്ചാരിണിയുടെ വാശിക്കിരയാവുന്ന ആ ചെറുപ്പക്കാരൻ വീണ്ടും അറിഞ്ഞൊ അറിയാതെയൊ സ്ത്രീകളുടെ സ്വാർത്ഥ മോഹങ്ങളുടെ ദുർവിധിക്കിരയാവുമ്പോൾ ഇവരാണോ അഭിനവ യക്ഷികളെന്ന് ഒരു പക്ഷെ വായനക്കാരനു തോന്നിപ്പോകും.

പുരുഷാധിപത്യവും അതിന്റെ പരിണിത ഫലമെന്നോണം കൊടികുത്തിവാഴുന്ന ഫെമിനിസവും നിറഞ്ഞ കാലഘട്ടത്തിൽ ,സ്ത്രീ മേൽക്കോയ്മകൾക്കു മുന്നിലെപുരുഷ നിസ്സഹായതയുടെ ഉദാത്തമായ ആവിഷ്കാരമാണ് ജെ.പി കല്ലുവഴിയുടെ നെയ് വിളക്കിനെ വ്യത്യസ്തമാക്കുന്നത്.നായികക്കു പകരംപ്രതിനായികകളുടെ ചേർത്തിണക്കലുംനിഷ്കളങ്കതക്കൊപ്പംകാപട്യത്തിന്റെയും കാർക്കശ്യത്തിന്റെയും പരുക്കൻ മുഖങ്ങളുടെ കടുത്ത ചായക്കൂട്ടുകളും ഈ നോവലിലെ എടുത്തു പറയേണ്ട സവിശേഷതകളാണ്. ഇതിലെ ലളിത സുന്ദര ഭാഷയും അര നൂറ്റാണ്ട് മുൻപിലെ ഗ്രാമീണ ജീവിത ശൈലിയും , മലയാൺമയുടെ നേർക്കാഴ്ചക്കൊപ്പം തമിഴകത്തിന്റെ തനതു സംസ്കാരവും സുഖപര്യവസാനവും സർവോപരി കഥയിലൂടെ പകർന്നു തരുന്ന ജീവിത സന്ദേശങ്ങളും ഈ നോവലിന്റെ മികവിന് മാറ്റുകൂട്ടുന്നു. വർഷങ്ങളോളം ജീവിതത്തിൽ കയ്പ് നീർ മാത്രം കുടിക്കാൻ വിധിക്കപ്പെട്ട സദാനന്ദൻ ഒടുവിൽ ഒരു തലമുറക്ക് വെളിച്ചംപകരുന്നഅധ്യാപക ദൗത്യമേറ്റെടുക്കുന്നതിനോടൊപ്പംഅരക്ഷിതാവസ്ഥയിൽ ജീവിച്ചിരുന്ന വിഷ്ണുപ്രിയയെ ചേർത്തു പിടിക്കുക കൂടി ചെയ്യുന്നതോടെ അത്രയും കാലം അയാൾ അനുഭവിച്ച നരകയാതനകൾക്ക് അവസാനമായെന്നോർത്ത് നായകനൊപ്പം വായനക്കാരനും ദീർഘനിശ്വാസം വിടുന്നു.
മടുപ്പുളവാകാതെ ഒറ്റയിരുപ്പിൽ വായിക്കാമെന്നതിനപ്പുറം ശരിതെറ്റുകളുടെഗതിവിഗതികളും അതിന്റെ അനുരണനങ്ങളും വായനക്കുശേഷവും വായനക്കാരിൽ അവശേഷിപ്പിക്കുന്നുവെന്നത് ഇതിനെ അനുപമമായ സൃഷ്ടിയാക്കുന്നു.

നോവൽ. : നെയ് വിളക്ക്
രചന: JP കല്ലുവഴി
പബ്ലിഷിംഗ് : മലർ വാടി
ആസ്വാദനം : സുമശ്രീകുമാർ

Tags: Book Review
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അമ്മയ്‌ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്‌കത രൂപത്തില്‍; ‘അ’ ഹൈബി ഈഡന്‍ എം.പി പ്രകാശനം ചെയ്തു

പദ്മരാജൻ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

മുതുകുളം പാർവ്വതി അമ്മ സാഹിത്യപുരസ്കാരം സുധാ മേനോന് സമ്മാനിച്ചു

250 സ്റ്റാളുകള്‍, 166 പ്രസാധകര്‍, അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നാളെ തിരിതെളിയും

തിരക്കഥയുടെ രാജശില്‌പി; എം.ടി. മടങ്ങിയത് രണ്ടാമൂഴത്തിന് ദൃശ്യഭാഷ്യമെന്ന സ്വപ്നം ബാക്കിവെച്ച്

കേരളത്തെ പിടിച്ചു കുലുക്കിയ എംടി യുടെ കോഴിക്കോട് പ്രസംഗം: നേതൃപൂജക്കെതിരെ എം ടി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

Latest News

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

തലസ്ഥാനത്ത് ഇനി ​ഗ​താ​ഗത കുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ബസ് സ്റ്റാൻ‍ഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; കാണാതായ മധ്യവയസ്കയുടെ മൃതദേഹം തിരുനെൽവേലിൽ കണ്ടെത്തി

മദ്രസയിലെ ബാത്ത്‌റൂമിൽ കൊണ്ടുപോയി 12 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies