ചലച്ചിത്ര സംവിധായകൻ ഉണ്ണി ഗോവിന്ദ്‌രാജ് വിവാഹിതനായി. അപർണ മാധവനാണ് ഉണ്ണി ഗോവിന്ദ്‌രാജിന്റെ വധു. ഇരുവരുടെയും വിവാഹ ഫോട്ടോ ഉണ്ണി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.
സംവിധായകൻ ഹനീഫ് അദേനിയുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഉണ്ണി സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിയ്‌ക്കുന്നത് കഴിഞ്ഞ വർഷമായിരുന്നു. ഹെവൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി സംവിധാന രംഗത്തേക്ക് ചുവടുകൾ വയ്‌ക്കുന്നത്. കൂടാതെ ചിത്രത്തിന്റെ രചനയിലും പിഎസ് സുബ്രഹ്മണ്യനൊപ്പം ഉണ്ണി പങ്കുചേർന്നിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് നായകനായ ചിത്രത്തിൽ അഭിജ, ജാഫർ ഇടുക്കി, ജോയ് മാത്യു, അലൻസിയർ, സുധീഷ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2022 ജൂണിൽ തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഒടിടിയിലൂടെ പ്രദർശനത്തിനെത്തുകയായിരുന്നു.
Comments