ന്യൂഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിന് വേണ്ടി അര്ജുന് ടെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റം കുറിക്കാൻ സാധ്യത. ജോഫ്ര ആര്‍ച്ചര്‍ക്ക് പരിക്കായതിനാല്‍ അര്ജുന് ടെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റ മത്സരം കളിക്കുമോ എന്നാണ് സമൂഹമാദ്ധ്യമത്തിൽ പുകയുന്ന ചർച്ച. അര്ജുൻ ഇന്ന് അവസരം ലഭിച്ചാൽ അരങ്ങേറ്റ മത്സരമാകും.
ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ ക്ലാസിക്കോയില്‍ ഇംപാക്ട് പ്ലെയേഴ്സിന്റെ പട്ടികയില്‍ അര്ജുന് ടെന്‍ഡുല്‍ക്കറെ രോഹിത് ശര്‍മ്മ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരത്തിന് മൈതാനത്തിറങ്ങാന്‍ അവസരം കിട്ടിയില്ല. എന്നാൽ, മത്സരത്തില്‍ കുമാര്‍ കാര്‍ത്തികേയയാണ് ഇംപാക്ട് പ്ലെയറായി ഇറങ്ങിയത്.
പരിശീലന സമയത്ത് മുട്ടിന് പരുക്കേറ്റതാണ് ആര്‍ച്ചര്‍ക്ക് തിരിച്ചടിയായത്. ഏതാനും ദിവസങ്ങള്‍ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. റിലീ മെറിഡെത്ത്, സന്ദീപ് വാര്യര്‍, അര്ജുന് ടെന്‍ഡുല്‍ക്കര്‍ എന്നിവരില്‍ ഒരാളെയാണ് മുംബൈ ആര്‍ച്ചര്‍ക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ അര്ജുന് മുംബൈയുടെ ഭാഗമായിരുന്നെങ്കിലും ഒരു കളിയില്‍ പോലും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല.
Comments