തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ- ടാക്‌സി വാഹനങ്ങളിൽ പാചകവാതക സിലിണ്ടർ ഉൾപ്പടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടു പോകുന്നതിന് നിരോധനമേർപ്പെടുത്തി.
പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിൽ ഇന്ധനം നൽകുന്നതിനും വിലക്കേർപ്പെടുത്തി. എലത്തൂർ ട്രെയിൻ തീവയ്പ്പിന്റെ പശ്ചാത്തവത്തിലാണ് നടപടി. ഓട്ടറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടർ കൊണുപോകുന്നതിനും നിരോധനം ബാധകമാണ്.
2002- മുതൽ പെട്രോളിയം ആന്റ് എക്സ്പ്‌ളോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം നിലവിലുണ്ടെങ്കിലും അത് കർശനമായി നടപ്പാക്കിയിരുന്നില്ല. നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പെസോ വ്യക്തമാക്കി.
വീടുകളിൽ നിന്ന് സ്വന്തം വാഹനങ്ങളിൽ പാചക വാതക സിലിണ്ടർ കൊണുപോകുന്നവരും നിയമനടപടി നേരിടേണ്ടി വരും. ബസുകളിൽ ഇന്ധനം നിറയ്‌ക്കുന്നതിലും നിബന്ധ നിലവിൽ വരാൻ സാദ്ധ്യതയുണ്ട്. യാത്രക്കാരുമായി പമ്പുകളിൽ വരുന്ന ബസുകൾക്കായിരിക്കും നിയന്ത്രണം. യാത്രക്കാരെ പമ്പിൽ നിന്ന് സുരക്ഷിത അകലത്തിൽ നിർത്തിയതിനുശേഷം മാത്രമേ ബസിൽ ഇന്ധനം നിറയ്‌ക്കൂ. വിദഗ്ധ തൊഴിലാളികൾളുടെ സാന്നിധ്യമില്ലാതെ എൽ പി ജി ഉൾപ്പടെയുള്ളവ ഏജൻസികളുടെ വാഹനങ്ങളും കൊണ്ടുപോകാൻ അനുവദിക്കില്ല.















